ഒരു വര്‍ഷത്തേക്ക് മക്കളുടെ പഠന ചെലവിന് വേണ്ടി രക്ഷിതാക്കള്‍ക്ക് ചെലവാക്കേണ്ടി വരുന്നത് 10 ,000 യൂറോ

ഡബ്ലിന്‍: കുട്ടികളുടെ പഠന ചെലവിന് വേണ്ടി മാതാപിതാക്കള്‍ക്ക് വര്‍ഷാവര്‍ഷം വന്‍ തുക മുടക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ടുകള്‍. നാല് രക്ഷിതാക്കളില്‍ മൂന്നുപേരും മക്കളുടെ പഠനച്ചെലവിനെകുറിച്ച് വേവലാതിപ്പെടുന്നവരാണ്. തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ ചെലവ് ഓരോ വര്‍ഷവും 10 ,000 യുറോക്ക് മുകളില്‍ വരുന്നുണ്ട്. പഠന ചെലവിന് വേണ്ടി ലോണ്‍ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുകയാണ് അയര്‍ലണ്ടിലെ ഭൂരിഭാഗം മാതാപിതാക്കളും ചെയ്തു കൊണ്ടിരിക്കുന്നത്.

രാജ്യത്തെ വിദ്യാഭ്യാസ ചെലവില്‍ വന്ന വര്‍ദ്ധനവ് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് 41 ശതമാനം രക്ഷിതാക്കളൂം സാക്ഷ്യപ്പെടുത്തുന്നത്. തേര്‍ഡ് ലെവലിനെ കൂടാതെ പ്രൈമറി സെക്കണ്ടറി വിദ്യാഭ്യാസ ചെലവുകളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ മാത്രമേ വരും കാലങ്ങളില്‍ രക്ഷിതാക്കളില്‍ ഏല്പിക്കപെടുന്ന ഭാരിച്ച പഠന ചെലവ് ഒരു പരിധി വരെ നിര്‍ത്തലാക്കാന്‍ കഴിയുകയുള്ളു.

വിദ്യാഭ്യാസം ദേശീയ പദ്ധതിയുടെ ഭാഗമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐറിഷ് സര്‍ക്കാര്‍ പരിഗണന നല്‍കേണ്ടത് അനിവാര്യമാണെന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സംഘടനകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: