ബലാല്‍സംഗക്കേസില്‍ ഗുര്‍മീത് റാം റഹിമിന്റെ ശിക്ഷ നാളെ പ്രഖ്യാപിക്കും; ഉത്തരേന്ത്യയില്‍ കനത്ത ജാഗ്രത

ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ദേരാ സച്ചാ സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗിന്റെ ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രത്യേക സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ജഗ് ദീപ് സിംഗാണ് ശിക്ഷ വിധിക്കുന്നത്. ഗുര്‍മീതിനെ പാര്‍പ്പിച്ചിട്ടുള്ള റോഹ്ത്തക്കിലെ സുനാരിയ ജയിലില്‍ വെച്ചാകും വിധി പ്രസ്താവിക്കുക.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുര്‍മീതിനെ പാര്‍പ്പിച്ചിട്ടുള്ള സുനാരിയ ജില്ലാ ജയില്‍ കോടതിയായി ഹരിയാന ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ചതോടെ ഉണ്ടായ കലാപം കണക്കിലെടുത്താണ് കോടതിയുടെ അസാധാരണ തീരുമാനം. നേരത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിധി പ്രസ്താവം നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും, കോടതി പരസരത്ത് സംഘര്‍ഷം ഉണ്ടായേക്കോമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

അതേസമയം വിധി പ്രസ്താവം കണക്കിലെടുത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഹരിയാനയില്‍ നിരോധനാജ്ഞ തുടരുകയാണ്. ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ പൊലീസും സൈന്യവും പരിശോധനയും ജാഗ്രതയും ശക്തമാക്കി.

അതിനിടെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 550 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാനയില്‍ മാത്രം 524 പേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഗുര്‍മീതിന്റെ അംഗരക്ഷകരായ ഏതാനുംപേരെ കൊലക്കുറ്റത്തിന് പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഹരിയാന പൊലീസ് ഇന്നലെ നടത്തിയ റെയ്ഡില്‍ അക്രമികളുടെ വാഹനങ്ങലില്‍ നിന്ന് എ കെ 47, രണ്ട് റൈഫിളുകള്‍, അഞ്ച് പിസ്റ്റളുകള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തു. രാജ്യദ്രോഹക്കുറ്റം അടക്കം എട്ട് എഫ് ഐ ആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഗുര്‍മീതിന്റെ സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ കേന്ദ്രആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചു. അറസ്റ്റ് നടപടിക്കിടെ ഗുര്‍മീത് സിങ്ങിന്റെ ബാഗ് ചുമന്നഹരിയാന ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍ വിക്രം ഖട്ടറിനെ സര്‍ക്കാര്‍ നീക്കി. പഞ്ച്്കുളയിലെ സുരക്ഷാവീഴ്ചയുടെ പേരില്‍ പൊലീസ് കമ്മീഷ്്ണര്‍ അശോക് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. അതിനിടെ, ആഭ്യന്ത്രരമന്ത്രി, പ്രതിരോധമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന്, സുരക്ഷ വിലയിരുത്തി. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ചൊവ്വാഴ്ചവരെ റദ്ദാക്കി. പഞ്ചാബ്, ഹരിയാന വഴിയുള്ള 250 അധികം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: