ഡബ്ലിന്‍ ബീച്ചിലെ നീന്തല്‍ നിരോധന അറിയിപ്പ്

ഡബ്ലിന്‍: വടക്കന്‍ ഡബ്ലിന്‍ ബീച്ചില്‍ നിലവിലുണ്ടായിരുന്ന നീന്തല്‍ വിലക്കിന് വിരാമമായിരിക്കുകയാണ്. ബീച്ചിലെ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതിനാല്‍ ഇവിടെ നീന്തന്‍ അനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ തൊട്ടടുത്ത ലോഗ്ഷിണി ബീച്ചില്‍ നിരോധനം തുടരുകയാണ്.

മാലിന്യം വമിച്ച് അഴുക്കുവെള്ളം കലര്‍ന്ന വടക്കന്‍ ഡബ്ലിനില്‍ നീന്താനെത്തിയ നിരവധിപേരില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടതായി പരാതിപ്പെട്ടിരുന്നു. ബീച്ചില്‍ മാലിന്യങ്ങളും കുന്നുകൂടിയതിനെ തുടര്‍ന്ന് സൂപ്പര്‍ബര്‍ഗുകളുടെ സാന്നിധ്യമുണ്ടെന്ന് പരിസ്ഥിതി വകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വടക്കന്‍ ഡബ്ലിന്‍ കടല്‍ തീരത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവിടെ എത്തിച്ചേര്‍ന്നവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്കും, വളര്‍ത്തു മൃഗങ്ങള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: