24000 പേര്‍ക്ക് താമസ സൗകര്യം ഒരുക്കികൊണ്ട് ഡബ്ലിനില്‍ ഒരു ഉപനഗരം ഉയര്‍ന്നേക്കും

ഡബ്ലിന്‍: കില്‍ഡെയര്‍-ഡബ്ലിന്‍ ബോര്‍ഡറില്‍ വെയ്ക്‌സ്‌ഫോര്‍ഡ് ടൗണിന്റെ വലുപ്പത്തില്‍ ഒരു ഉപനഗരം രൂപകല്‍പ്പന ചെയ്യാന്‍ നീക്കം. ബല്‍ഗഡി, ക്‌ളോന്‍ബാരിസ്സ്, ആഡംസ് ടൌണ്‍ എന്നീ പ്രദേശങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന നഗരത്തിന് പ്രതേക പരിഗണന നല്‍കുന്നതോടൊപ്പം 24000 പേര്‍ക്ക് ഈ നഗര സമുച്ചയത്തില്‍ താമസസൗകര്യം ലഭ്യമാക്കാനും കഴിയും. ക്ലൊന്‍ബാരിസില്‍ മറ്റു വികസന പദ്ധതികള്‍ വരുന്നതോടെ ഗതാഗതക്കുരുക്ക് ശക്തമാകുമെന്നതിനാല്‍ ഡബ്ലിനിലെ പുതിയ ടൗണ്‍ഷിപ്പിന് തടസം സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് ഫൈന്‍ ഗെയ്ല്‍ കൗണ്‍സില്‍ വില്യം ലവല്ലേ.

ഗതാഗതക്കുരുക്ക് പരിഹരിച്ചാല്‍ ഡബ്ളിനോട് ചേര്‍ന്നുള്ള മറ്റൊരു ചെറിയ പട്ടണം രൂപപ്പെടാന്‍ പ്രാദേശികമായി വളരെ പ്രയോജനപ്രദമായിരിക്കുമെന്ന് സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയര്‍ പോള്‍ ജോഗാര്‍ത്തി അഭിപ്രായപ്പെട്ടു. മാത്രമല്ല ഡബ്ലിനിലെ ജനസാന്ദ്രത കുറയ്ക്കാന്‍ ഇതിലും നല്ലൊരു പരിഹാരമാര്‍ഗ്ഗമില്ലെന്ന അഭിപ്രായത്തിലാണ് കൗണ്‍സിലര്‍മാര്‍ വന്നെത്തിയിരിക്കുന്നത്. തുടര്‍ന്ന് തൊട്ടടുത്തുള്ള പ്രദേശങ്ങളെയും പിന്നീടുള്ള വര്‍ഷങ്ങളില്‍ ടൗണ്‍ഷിപ്പിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യാം.

വ്യക്തമായ വിശകലനത്തോടെ മാത്രമേ ഈ പദ്ധതി നടപ്പില്‍ വരുത്തുകയുള്ളു. വിജയകരമായി നടപ്പില്‍ വരുത്താനൊരുങ്ങുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരം ലഭിക്കും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: