മൂന്നു ചുഴലി കാറ്റിന് നടുവിലൂടെ പറക്കുന്ന വിമാനദൃശ്യങ്ങള്‍ വൈറലാകുന്നു

ഒന്നിനു പിറകെ ഒന്നായി കൂറ്റന്‍ കരിങ്കല്‍ തൂണുകള്‍ കണക്കെ മൂന്നു ചുഴലി കൊടുങ്കാറ്റുകള്‍. അവയ്ക്കിടയിലൂടെ ഒരു വിമാനം കടന്നു പോകുന്ന അത്ഭുതകരമായ വീഡിയോ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കരിങ്കടലിനു സമീപമുള്ള റഷ്യന്‍ തീര നഗരമായ സോച്ചിയിലാണ് സംഭവം. വിമാനത്തിനോ യാത്രക്കാര്‍ക്കോ അപകടങ്ങള്‍ ഒന്നും സംഭവിക്കാതെയുള്ള അസാധാരണമായ രക്ഷപ്പെടലിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ദൃശ്യമാണ്.

നഗരത്തിലേക്ക് വരുന്ന മറ്റൊരു വിമാനത്തിലെ യാത്രക്കാരിലാരോ ഫ്‌ലൈറ്റിലിരുന്നു കൊണ്ട് ചിത്രീകരിച്ച വീഡിയോ ഇന്‍സ്റ്റാഗ്രാമിലാണ് പോസ്റ്റു ചെയ്തിട്ടുള്ളത്. തുറമുഖ നഗരമായ സോചിയിലേക്കു വരുന്ന വിമാനമാണ് പമ്പരം പോലെ ചുഴറ്റിക്കൊണ്ടിരിക്കുന്ന വമ്പന്‍ കൊടുങ്കാറ്റുകള്‍ക്കരികിലൂടെ പറന്ന് അത്ഭുതകരമായി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.

സോചി നഗരത്തിനു സമീപം കരിങ്കടലിനു മുകളിലായി കഴിഞ്ഞ ദിവസങ്ങളില്‍ പന്ത്രണ്ടോളം ടൊര്‍ണാഡോകള്‍ രൂപപ്പെട്ടതായി പ്രദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊടുങ്കാറ്റും പേമാരിയും നിമിത്തം നഗരത്തിലേയ്ക്കും പുറത്തേയ്ക്കുമുള്ള ഒട്ടേറെ ഫ്‌ലൈറ്റുകള്‍ റദ്ദാക്കി.


എ എം

Share this news

Leave a Reply

%d bloggers like this: