വെയ്റ്റിങ് ലിസ്റ്റിലുള്ള രോഗികള്‍ക്ക് തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സിക്കാനുള്ള സംവിധാനം വേണം: സിന്‍ഫിന്‍

ഡബ്ലിന്‍: ആശുപത്രികളില്‍ വെയ്റ്റിങ് ലിസ്റ്റില്‍ തുടരുന്ന രോഗികള്‍ക്ക് കാത്തിരുപ്പ് നടത്താതെ തൊട്ടടുത്ത ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കുന്ന സംവിധാനം വേണമെന്ന് സിന്‍ ഫിന്‍ ആവശ്യപ്പെട്ടു. സിന്‍ഫിന്നിന്റെ ആരോഗ്യ വക്താവ് ലൂയി ഒ റെലി രാജ്യത്തെ ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു. അയര്‍ലണ്ടിന്റെ അയല്‍രാജ്യങ്ങള്‍ പിന്തുടരുന്ന രീതി അനുവര്‍ത്തിക്കണമെന്നാണ് സിന്‍ഫിന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്.

കാത്തിരുപ്പ് തുടരുന്ന ആശുപത്രികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധം ആവശ്യമാണ്. വൈറ്റിങ് ലിസ്റ്റില്‍ തുടരുന്നവര്‍ക്ക് തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് പോര്‍ച്ചുഗല്‍ വിജയകരമായി പരീക്ഷിച്ചു വരികയാണ്. ഇതേ മാതൃക പിന്തുടര്‍ന്ന് ഐറിഷ് ആശുപത്രികളിലും നടപ്പില്‍ വരുത്തിയാല്‍ നിലവില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമായിരിക്കുമെന്നാണ് സിന്‍ഫിന്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: