മൈന്‍ഡിന്റെ പത്താമത് ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നോയല്‍ റോക്ക് ടി.ഡി മുഖ്യാതിഥി.

ഡബ്ലിന്‍: മൈന്‍ഡിന്റെ പത്താമത് ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നോര്‍ത്ത് ഡബ്ലിന്‍ ടി.ഡി നോയല്‍ റോക്ക് മുഖ്യാതിഥിയായി പങ്കെടുക്കും. സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച്ച ഗ്രിഫിത് അവന്യൂ മരിനോയിലെ സ്‌കോയില്‍ മഹുരെ നാഷണല്‍ സ്‌കൂള്‍ ഹാളില്‍ വച്ചാണ് ആഘോഷപരിപാടികള്‍. രാവിലെ 10.30ന് ഓണക്കളികളോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറയ്ക്കും. തുടര്‍ന്ന് റോയല്‍ കാറ്റേഴ്‌സിന്റെ വിഭവ സമര്‍ത്ഥമായ ഓണസദ്യ.

ലിവിങ് സെര്‍ട് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദിവ്യ സണ്ണി (bray), ലിഡിയ തോമസ് എന്നിവര്‍ക്ക് മൈന്‍ഡ് എക്‌സിലെന്‍സി അവാര്‍ഡ് നല്‍കി ആദരിക്കും. ഏപ്രില്‍ മാസം നടന്ന മൈന്‍ഡ് കിഡ്‌സ്‌ഫെസ്റ്റിലെ വിവിധ വിഭാഗങ്ങളില്‍ കൂടുതല്‍ പോയിന്റ് ലഭിച്ച കൂട്ടികള്‍ക്കാണ് മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. സീനിയര്‍ വിഭാഗത്തില്‍ സപ്താ രാമനും ജൂനിയര്‍ വിഭാഗത്തില്‍ ആദില്‍ അന്‍സാര്‍, കൃഷ് കിങ്കുമാര്‍ എന്നിവരും സബ് ജൂനിയര്‍ വിഭാഗത്തില്‍ ഐറിന്‍ ജോസും അവാര്‍ഡുകള്‍ കരസ്ഥമാക്കി. നോയല്‍ റോക്ക് ടി. ഡി അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഉച്ചകഴിഞ്ഞു അയര്‍ലണ്ടിലെ പ്രഗത്ഭരായ കുട്ടികളുടെ വിവിധകലാപരിപാടികള്‍ ഉണ്ടായിരിക്കും. ഷൈജു ലൈവിന്റെ ഗാനമേളയുടെ വൈകിട്ട് 6.30 ന് പരിപാടികള്‍ സമാപിക്കും. ഡെയ്‌ലി ഡിലൈറ്, എലൈറ്റ് ഫുഡ്‌സ്, കോണ്‍ഫിഡന്റ് ട്രാവെല്‍സ്, ഇന്ത്യ സ്‌പൈസ് സാന്ററി എന്നിവരാണ് പരിപാടികളുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.

ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹായത്തോടെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത് .

Share this news

Leave a Reply

%d bloggers like this: