യു.എസ് കോര്‍പ്പറേഷന്‍ നികുതിയില്‍ ഇളവ് വരുത്തുന്നു: അയര്‍ലണ്ടിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: കോര്‍പ്പറേഷന്‍ ടാക്‌സ് 15 ശതമാനമായി കുറച്ചുകൊണ്ടുവരാന്‍ യു.എസ് ശ്രമം. അയര്‍ലന്‍ഡിന് ശേഷം മള്‍ട്ടിനാഷണല്‍ സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ നികുതി ഈടാക്കുന്ന രാജ്യമായി ഇതോടെ യു.എസ് മാറും. യു.എസ്സിലെ നികുതി വര്‍ദ്ധനവിനെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ വേരുറപ്പിച്ചു കമ്പനികളെ മാതൃ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നയതന്ത്രമാണ് യു.എസ് അവലംബിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ യു.എസ് ജനതയോടുള്ള പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കോര്‍പ്പറേഷന്‍ ടാക്‌സ് കുറയ്ക്കുക എന്ന നടപടി. അയര്‍ലണ്ടില്‍ ചേക്കേറിയ യു.എസ് കമ്പനികള്‍ ഇതോടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുമോ എന്ന ആശങ്കയിലാണ് ബിസിനസ്സ് സമൂഹം. അയര്‍ലണ്ടിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന തീരുമാനമാണ് ഇതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യു.എസ് ബിസിനസ്സ് സ്ഥാപനങ്ങള്‍ കൂടൊഴിഞ്ഞ് പോകുമ്പോള്‍ അതോടൊപ്പം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടവും സംഭവിക്കും. എന്നാല്‍ കോര്‍പ്പറേഷന്‍ ടാക്‌സ് ഏറ്റവും കുറഞ്ഞ അയര്‍ലന്‍ഡിന് തന്നെയായിരിക്കും ബിസിനസ്സ് ഗ്രൂപ്പുകള്‍ ആദ്യ പരിഗണന നല്‍കുന്നത് എന്ന വാദവും ശക്തമാണ്. അതിനാല്‍ അയര്‍ലണ്ടുകാര്‍ ഇപ്പോള്‍ പേടിക്കേണ്ടതില്ലെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍.

എ എം

Share this news

Leave a Reply

%d bloggers like this: