വെള്ളക്കരം അടച്ചവര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ തുക തിരിച്ചു നല്‍കും: ഐറിഷ് വാട്ടര്‍

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജ്ജ് നല്‍കിയവര്‍ക്ക് അടച്ച തുക ഈ വര്‍ഷം അവസാനത്തോടെ തിരിച്ചു ലഭിച്ചേക്കും. ലക്ഷക്കണക്കിന് വീട്ടുടമകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ തിരിച്ചുനല്‍കളിലൂടെ 325 യൂറോ വരെ ലഭിക്കുന്നവരും ഉണ്ട്. ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാമൂഹിക സുരക്ഷാ വകുപ്പ് നല്‍കുന്ന ജലസംരക്ഷണത്തിനു വേണ്ടിയുള്ള 100 യുറോക്ക് പുറമെയാണ് വാട്ടര്‍ ചാര്‍ജ്ജ് റീഫണ്ടിങ് നല്‍കുന്നതെന്ന് ജല അതോറിറ്റി അറിയിച്ചിരിക്കുകയാണ്.

ഉപഭോക്താക്കളുടെ അകൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയോ അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് വഴിയോ ആയിരിക്കും പണം തിരിച്ചു ലഭിക്കുന്നത്. ഉയര്‍ന്ന തുകക്ക് ചെക്ക് നല്കപ്പെടാനും സാധ്യതയുണ്ട്. വാട്ടര്‍ ചാര്‍ജ്ജ് റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം മന്ത്രി യോഗന്‍ മര്‍ഫി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍.

വെള്ളക്കരം അടച്ചവര്‍ക്ക് തുക തിരിച്ചു നല്‍കുമെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ നാളുകളില്‍ ഐറിഷ് ജനതക്ക് ഉറപ്പു നല്‍കിയിരുന്നു. പക്ഷെ ഈ വാഗ്ദാനം പ്രവര്‍ത്തിപഥത്തില്‍ സാധ്യമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വെള്ളക്കരം തിരിച്ചു നല്‍കല്‍ വിജയിച്ചാല്‍ ജനങ്ങളുടെമേല്‍ വിശ്വാസം ആര്‍ജ്ജിക്കാന്‍ വരേദ്കര്‍ സര്‍ക്കാരിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഡി കെ

Share this news

Leave a Reply

%d bloggers like this: