പാരമ്പര്യത്തനിമയില്‍ നീനാ കൈരളി ഓണം ആഘോഷിച്ചു.

നീനാ(കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ഓണാഘോഷങ്ങള്‍ ശനിയാഴ്ച നീനാ, ബാലികോമണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.മഹാബലിയെ വരവേല്‍ക്കല്‍, അത്തപ്പൂക്കളം,തുടങ്ങിയവ പാരമ്പര്യത്തനിമ വിളിച്ചോതുന്ന രീതിയില്‍ ആയിരുന്നു.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍,വിവിധങ്ങളായ ഓണകളികള്‍,ആവേശോജ്വലമായ വടംവലി മത്സരം,വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാല്‍ സമ്പുഷ്ടമായിരുന്നു ആഘോഷങ്ങള്‍.

കൈരളി അംഗങ്ങളുടെ വീടുകളില്‍ കൃഷി ചെയ്‌തെടുത്ത പച്ചക്കറികള്‍ക്ക് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തിയത് ആവേശകരമായി. കൈരളി അംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേളയോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു. അടുത്ത വര്‍ഷത്തേക്കുള്ള കമ്മറ്റി അംഗങ്ങളായി ജിന്‍സണ്‍ അബ്രഹാം, അഭിലാഷ് രാമചന്ദ്രന്‍, വിനീത് ജോസഫ്,പ്രിയ ജോജിന്‍,നോബിള്‍ ടോം എന്നിവരെ തെരഞ്ഞെടുത്തു.ജെയ്‌സണ്‍ ജോസ് ,റ്റിജു ജോര്‍ജ് ,ജോബി മാനുവല്‍ ,ഏയ്ഞ്ചല്‍ വിമല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്ത : ജോബി മാനുവല്‍

Share this news

Leave a Reply

%d bloggers like this: