സമാധാന സന്ദേശം അറിയിച്ചുകൊണ്ട് ദലൈ ലാമ അയര്‍ലണ്ടില്‍

ബെല്‍ഫാസ്റ്റ്: ലോക രാജ്യങ്ങള്‍ സമാധാനത്തിന് വേണ്ടി നിലകൊള്ളണമെന്ന് ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈ ലാമ. വടക്കന്‍ അയര്‍ലന്‍ഡ് സന്ദര്‍ശത്തിന് എത്തിയ ലാമ അണ്വായുധമില്ലാത്ത ലോകം സൃഷ്ടിക്കപ്പെടാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാകണമെന്ന് ആഹ്വനം ചെയ്തു. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട് നടക്കുന്ന വര്‍ത്തകളെക്കുറിച്ചും ലാമ വാചാലനായി.

ആയുധങ്ങളുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്ന രാജ്യങ്ങള്‍ ആയുധങ്ങള്‍ക്ക് പകരം ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യങ്ങള്‍ക്കിടയിലെ ശത്രുത അവസാനിപ്പിക്കാന്‍ ഉതകുന്ന പരസ്പര ധാരണകളും സഹവര്‍ത്തിത്വവും പിന്തുടരാന്‍ ടിബറ്റന്‍ നേതാവ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ആണവ പദ്ധതികളിലൂടെ അണ്വായുധങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന രീതി നാശത്തില്‍ ചെന്ന് അവസാനിക്കുമ്പോള്‍ ആണവ ഊര്‍ജ്ജം രാജ്യത്തിന്റെ പുരോഗതിക്കായി മാറ്റിയെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: