ഡണ്‍ലേരി റാത്ത് ഡൗണില്‍ വസ്തു നികുതി വര്‍ദ്ധിപ്പിക്കാന്‍ നീക്കം

ഡബ്ലിന്‍: ഡബ്ലിന്‍ ലോക്കല്‍ അതോറിറ്റി പരിധിയില്‍പെടുന്ന ഡണ്‍ലേരി റാത്ത് ഡൗണില്‍ വസ്തു നികുതി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നതായി കൗണ്‍സില്‍ സി.ഇ.ഓ ഫിലോമിനാ പൂള്‍ അറിയിച്ചു. 2018-ലെ വസ്തു നികുതി വര്‍ദ്ധിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഡാന്‍ലോഗേറില്‍ നികുതി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കൗണ്ടി കൗണ്‍സിലര്‍മാര്‍ സി.ഇ.ഓ-യോട് മറുപടി പറഞ്ഞു.

നിലവില്‍ 15 ശതമാനത്തോളം നികുതി ഇളവ് നല്‍കുന്ന ഡണ്‍ലേരി വീണ്ടും 5 ശതമാനം നികുതി ഇളവ് വേണമെന്ന് കൗണ്‍സിലേഴ്സ് ആവശ്യപ്പെട്ടിരുന്നു. നികുതിയില്‍ കുറവ് വരുന്നതോടെ കൗണ്‍സിലിന് 7.8 മില്യണ്‍ യൂറോ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ബാധ്യത വരുമെന്ന് സി.ഇ.ഓ വ്യക്തമാക്കി. കൗണ്‍സിലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ട് കണ്ടെത്താന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡബ്ലിന്‍ ലോക്കല്‍ അതോറിറ്റിയുടെ പരിധിയിലുള്ള കൗണ്‍സിലുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ വസ്തു നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. 2018 -ഓടെ ലോഗേയറില്‍ വസ്തു നികുതിയില്‍ നല്‍കുന്ന ഇളവ് നിര്‍ത്തലാക്കപ്പെട്ടില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൗണ്‍സിലര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: