പാരീസും ലോസ് ഏഞ്ചല്‍സും 2024, 2028 ഒളിമ്പിക്സുകള്‍ക്ക് വേദികളാകും

2024 ലെയും 2028 ലെയും ഒളിമ്പിക്സ് വേദികള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെതാണ്  പ്രഖ്യാപനം. 2024 ഒളിമ്പിക്സിന് പാരീസും 2028 ഒളിമ്പിക്സിന് ലോസ് ഏഞ്ചല്‍സും വേദിയാകും. രണ്ട് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്.

ലീമ കണ്‍വെന്‍ഷന്‍ സെന്ററില്‍ വോട്ടെടുപ്പിലൂടെ ആയിരുന്നു വേദികള്‍ തെരഞ്ഞെടുത്തത്. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് സദസ്സ് തീരുമാനത്തെ വരവേറ്റത്. നൂറുവര്‍ഷങ്ങള്‍ക്കുശേഷമാണ് പാരീസ് ഒളിമ്പിക്സിന് വേദിയാകുന്നത്, ”ഇത് ഞങ്ങള്‍ക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല, ഇത് അവിശ്വസനീയമാണ്,” വോട്ടെടുപ്പിന് ശേഷം 2024 പാരീസ് ഒളിമ്പിക്സ് കമ്മിറ്റി ചെയര്‍മാന്‍ ടോണി എസ്റ്റുനെറ്റ് പറഞ്ഞു.

മൂന്നാം ഒളിമ്പിക്സിന് വേദിയാകാന്‍ തയ്യാറാക്കുന്ന ലോസ് ഏഞ്ചല്‍സ് അധികൃതരും പ്രഖ്യാപനം ആഘോഷിച്ചു. ഇതിന് മുമ്പ് 1932, 1984 വര്‍ഷങ്ങളിലാണ് ഇവിടം വേദിയായത്.

ഇരുരാജ്യങ്ങളെയും ഐക്യകണ്ഠേനയാണ് തെരെഞ്ഞെടുത്തതെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു. പാരീസിനെയും ലോസ് ഏഞ്ചല്‍സിനെയും സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമാണിതെന്നും ബാച്ച് അഭിപ്രായപ്പെട്ടു.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: