സൗദി അറേബ്യയില്‍ വാട്ട്‌സാപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ഇന്റര്‍നെറ്റ് വോയിസ്, വിഡിയോ കോളിംഗ് ആപ്പുകള്‍ക്കുള്ള നിരോധം നീക്കി.

റിയാദ്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി ഭരണകൂടം. വാട്‌സ് ആപ് കോളുകള്‍ ഉള്‍പ്പെടെ വോയ്‌സ്, വീഡിയോ കോള്‍ ആപ്‌ളിക്കേഷനുകള്‍ക്ക് അനുമതി നല്‍കി സൗദിയില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. എല്ലാ വീഡിയോ, വോയ്‌സ് കോളുകളും ഇനി സൗദിയില്‍ നിയമപരം.

വാട്‌സ് ആപ്പ് കോള്‍, സ്‌കൈപ്പ് ഉള്‍പ്പെടെ വോയ്‌സ്, വീഡിയോ കോള്‍ ആപ്‌ളിക്കേഷനുകള്‍ക്ക് അനുമതി നല്‍കി സൗദിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. അടുത്ത ബുധനാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് ഈ നടപടി.

ആപ്‌ളിക്കേഷനുകള്‍ ബ്‌ളോക് ചെയ്ത നടപടി എടുത്തുകളയണമെന്ന് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല അല്‍ സവാഹ ടെലികോം കമ്പനികളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ആശയവിനിയമയ മേഖലയിലെ നൂതന സാധ്യതകള്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പുവരുത്തുന്നതാണ് പുതിയ നടപടി. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി ടെലികോം മേഖലയിലടക്കം വരുത്തുന്ന നയപരമായ മാറ്റത്തിന്റെ ഭാഗം കൂടിയാണ് ഈ ഉത്തരവ്.

ഡി കെ

 

 

Share this news

Leave a Reply

%d bloggers like this: