ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ബോര്‍ഡിങ് പാസ് നിര്‍ത്തലാക്കുന്നു

 

രാജ്യത്തെ വിമാനത്താവളങ്ങളില്‍ ബോര്‍ഡിങ് പാസ് സംവിധാനം നിര്‍ത്തലാക്കണമെന്ന് സി.െഎ.എസ്.എഫ് നിര്‍ദേശം. സുതാര്യമായ യാത്ര ഉറപ്പാക്കാന്‍ ബയോമെട്രിക് സഹായത്തോടെയുള്ള എക്‌സ്പ്രസ് ചെക്ക് ഇന്‍ സംവിധാനമാണ് പകരം ശുപാര്‍ശ ചെയ്യുന്നത്. രാജ്യത്തെ 59 വിമാനത്താവളങ്ങളിലും ഏകീകൃതമായ ബോര്‍ഡിങ് കാര്‍ഡ് രഹിത സേവനം ലഭ്യമാക്കാന് സാേങ്കതിക സംവിധാനം സജ്ജീകരിക്കാനുള്ള തയാറെടുപ്പിലാണെന്ന് സി.െഎ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി. സിങ് പറഞ്ഞു. ഇതിനായി രണ്ട് പദ്ധതികളാണ് തയാറാക്കുന്നത്.

ആദ്യത്തേത് വിമാനത്താവളങ്ങളില്‍ ഏകീകൃത സുരക്ഷ സംവിധാനമൊരുക്കലാണ്. രണ്ടാമത്തെ പദ്ധതി, പരിശോധനകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുകയാണ്. ആദ്യപദ്ധതി പ്രകാരം ഒരു സുരക്ഷ സ്ഥാപനത്തിനുകീഴില്‍ എല്ലാ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കണം. ഇതിന് ബയോമെട്രിക്‌സ്, ദൃശ്യ അപഗ്രഥനം, ശക്തമായ പ്രവേശന നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാം. ഈ ദിശയിലുള്ള നവീകരിച്ച സംവിധാനമാണ് ഹൈദരാബാദില്‍ നടപ്പാക്കിയത്. പൂര്‍ണമായും ബയോമെട്രിക്‌സില്‍ അധിഷ്ഠിതമായ സേവനമാണ് ഇവിടെയുള്ളത്. ഇത് മറ്റു വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കലാണ് ലക്ഷ്യം.

രാജ്യത്തെ 17 വിമാനത്താവളങ്ങളില്‍ ഈയിടെ ഹാന്‍ഡ് ബാഗേജ് ടാഗ് സംവിധാനം നിര്‍ത്തലാക്കിയിരുന്നു. ഇതിനുപുറമെ 10 ഇടങ്ങളില്‍കൂടി ഈ മാസമോ ഒക്ടോബര്‍ അവസാനമോ ഈ സ്മ്പ്രദായം നിര്‍ത്തലാക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: