ഡബ്ലിനില്‍ ടാക്‌സി ക്ഷാമം രൂക്ഷം

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ ടാക്‌സി സേവനങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പരാതികള്‍. ക്രിസ്മസ് കാലം വന്നെത്തുന്നതോടെ എക്കാലത്തെയും ഉയര്‍ന്ന ക്ഷമമായിരിക്കും ഈ വര്‍ഷം നേരിടേണ്ടി വരുന്നത്. രാത്രി യാത്രികര്‍ക്കാണ് ടാക്സി ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്.
അയര്‍ലണ്ടില്‍ ടാക്സികള്‍ ഓടിക്കുന്നതിന് ഡ്രൈവര്‍മാര്‍ സ്മാള്‍ പബ്ലിക് സര്‍വീസ് വെഹിക്കിള്‍ ടെസ്റ്റ് എന്നറിയപ്പെടുന്ന യോഗ്യത നേടിയിരിക്കണം. പരീക്ഷ എഴുതുന്നവരില്‍ 20 ശതമാനം മാത്രമാണ് പാസാവുന്നത്. ടാക്സി ഡ്രൈവിങ് ജോലികള്‍ നിര്‍ത്തി വെച്ച് മറ്റു തൊഴിലുകളിലേക്ക് ഡ്രൈവര്‍മാര്‍ ചേക്കേറുനനത്തോടെ ടാക്സിയുടെ എണ്ണവും കുറയുന്നുണ്ട്. പഠിച്ച് പാസായി ടാക്സി ഓടിക്കാന്‍ താല്‍പര്യപ്പെടുന്ന ഡ്രൈവര്‍മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരികയാണ്. പത്ത് വര്‍ഷത്തിനിടയില്‍ 40 ശതമാനത്തോളം ടാക്സികളാണ് ഡബ്ലിന്‍ നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമായത്.

വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുക ഡ്രൈവിങ് ജോലിയില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കുന്നു. പുതിയ ടാക്‌സികള്‍ക്ക് ഇന്‍ഷുറന്‍ഷുറന്‍സിന് പുറമെ വീല്‍ ചെയര്‍ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഒരുക്കേണ്ടതും ഭാരിച്ച ബാധ്യതയായി മാറുന്നു. ഈ കാരണങ്ങളാല്‍ ഡ്രൈവര്‍മാര്‍ക്ക് ടാക്സി ടെസ്റ്റ് പാസാക്കുന്നതിന് വേണ്ടി ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളും ചില വെബ്സൈറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: