അഞ്ചാമത് പിറവം സംഗമവും ഓണാഘോഷവും പ്രൗഡഗംഭീരമായി ആഘോഷിച്ചു..

 

ഡബ്ലിന്‍: പിറവത്തും പരിസരപ്രദേശങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നവര്‍ സെപ്റ്റംബര് 16 ന് ക്രമ്ലിനില്‍ ഒത്തുകൂടി അഞ്ചാമത് പിറവം സംഗമവും ഓണാഘോഷവും അതിഗംഭീരമായി ആഘോഷിച്ചു. പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടി മുഖ്യ സംഘാടകര്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് പിറവം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ. സാബു കെ ജേക്കബ് ഫോണിലൂടെ ഓണ സന്ദേശം നല്‍കി.

വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം ഡാന്‍സുകള്‍, ഓണപ്പാട്ടുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കായിക മത്സരങ്ങള്‍ തുടങ്ങിയ നടത്തപ്പെട്ടു.. വനിതകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം ഏവര്‍ക്കും ആവേശകരമായി. ഗാനമേളയോടെ പരിപാടികള്‍ സമാപിച്ചു. മുഖ്യ സംഘാടകരായ ശ്രി.ജിജി ചാരുപ്ലാവില്‍, ജുബി തുബയില്‍, മഹേഷ് കുഴികണ്ടത്തില്‍, ഏലിയാസ് പൂഴികുന്നേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

വാര്‍ത്ത – ജുബി തുബയില്‍

 

 

 

Share this news

Leave a Reply

%d bloggers like this: