ബലൂണുകള്‍ നിരോധിച്ച് കോര്‍ക്ക് നഗരം…

കോര്‍ക്ക്: കോര്‍ക്കില്‍ ആഘോഷ പരിപാടികളില്‍ നിന്നും ബലൂണുകള്‍ നിരോധിച്ചുകൊണ്ടുള്ള തീരുമാനവുമായി കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്‍ഡിപെന്‍ഡന്റ് കൗണ്‍സിലറായ മാര്‍ഷ്യ ഡി ആള്‍ട്ടന്‍ കൊണ്ടുവന്ന പ്രമേയം കൗണ്‍സില്‍ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൗണ്ടിയില്‍ നടക്കുന്ന ഏതൊരാഘോഷങ്ങള്‍ക്കും ബലൂണ്‍ ഉപയോഗിച്ചാല്‍ പിഴ ഈടാക്കുന്ന നിയമമാണ് നിലവില്‍ വരുന്നത്.

പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ബലൂണ്‍ ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണെന്ന് കൗണ്‍സിലിന്റെ എന്‍വിറോണ്മെന്റ് ഡയറക്ടര്‍ ശക്തമായ വാദങ്ങളുമായി രംഗത്തെത്തി. ആഘോഷവേളകളില്‍ പറത്തി വിടുന്ന 95 ശതമാനം ബലൂണുകളും 8 കിലോമീറ്ററോളം ഉയരത്തില്‍ സഞ്ചരിച്ച് അന്തരീക്ഷ മര്‍ദ്ദത്തിനും താപനിലക്കും അനുസരിച്ച് പൊട്ടി താഴേക്ക് പതിക്കാറാണ് പതിവ്. കടലിലും മറ്റു ജലാശയങ്ങളിലും പതിക്കുന്ന ഇവ പൊങ്ങിക്കിടന്ന ജലപ്പരപ്പിലൂടെ ഒഴുകി നടക്കുന്നു. ജല ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഇവ ജെല്ലി ഫിഷോ മറ്റോ ആണെന്ന് തെറ്റിദ്ധരിച്ച് കടലാമകള്‍ ഉള്‍പ്പെടെ ഉള്ള ജീവികള്‍ ഇവ അകത്താക്കുന്നു. ഇതോടെ ജീവികളുടെ ദഹന വ്യവസ്ഥ തകിടം മറിയുകയും നിരന്തരമായുള്ള തീറ്റ ജീവികള്‍ ചത്തൊടുങ്ങുന്നതിന് കാരണമാവുകയും ചെയ്യുന്നു. കടലില്‍ മാത്രമല്ല, കരയിലെ വന്യജീവജാലങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഇവ ഒരുപോലെ ഭീഷണിയാവുന്നുണ്ട്.

ബലൂണ്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ മണ്ണില്‍ ലയിച്ചു ചേരുന്നവയല്ല. മൈലാര്‍ എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് വസ്തുവും ലാറ്റെക്സും ബലൂണ്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ഇവ വന്‍ തോതിലുള്ള പരിസ്ഥിതി മലിനീകരണമാണ് ഓരോ വര്‍ഷവും ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഈ കാരണങ്ങളാലാണ് ബലൂണ്‍ നിരോധനവുമായി മുന്നോട്ട് പോകാന്‍ കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ രംഗത്ത് വന്നിരിക്കുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: