ഓങ് സാന്‍ സൂകിക്ക് ഡബ്ലിന്‍ നല്‍കിയ അവാര്‍ഡ് മടക്കി നല്‍കണമെന്ന് അയര്‍ലണ്ടുകാര്‍

ഡബ്ലിന്‍: മ്യാന്‍മറിലെ സമര നായിക ഓങ് സാന്‍ സൂകിക്ക് ഡബ്ലിന്‍ നല്‍കിയ ഫ്രീഡം ഓഫ് ഡബ്ലിന്‍ അവാര്‍ഡ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന അമരാക്ക് റിസര്‍ച്ച് നടത്തിയ അഭിപ്രായ സര്‍വേയെ പുറത്തുവന്നു. ആയിരം പേരില്‍ നടത്തിയ സര്‍വേയില്‍ 60 ശതമാനം പേരും അവാര്‍ഡ് തിരിച്ചെടുക്കണമെന്ന ആവശ്യത്തെ പിന്താങ്ങിയിരിക്കുകയാണ്. മ്യാന്മാര്‍ സൈന്യത്തിന്റെ തടവില്‍ കഴിഞ്ഞ സൂക്കിക്ക് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളടക്കം ലോകം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഡബ്ലിന്‍ അവാര്‍ഡിന് പുറമെ സൂക്കിക്ക് ലഭിച്ച നോബല്‍ പ്രൈസും തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍മാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ 4,24,000 പേര്‍ സൂക്കി നോബല്‍ സമ്മാനം മടക്കി നല്‍കണമെന്ന അഭിപ്രായത്തെ അംഗീകരിച്ചിരുന്നു. മ്യാന്മറില്‍ നടന്നുകൊണ്ടരിക്കുന്ന റോഹിന്‍ഗ്യ വിഷയത്തില്‍ പരിഹാരം കാണാന്‍ കഴിയാത്തതിനാലാണ് സൂക്കിക്കുള്ള പിന്തുണ പിന്‍വലിക്കപെട്ടത്. എന്നാല്‍ രോഹിന്‍ഗ്യകള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്നുണ്ടെന്ന സത്യത്തെ മറച്ചു വെച്ചുകൊണ്ടുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതെന്ന് സൂക്കി കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു. വിഷയത്തെക്കുറിച്ച് കൂടുതല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത സൂക്കി റോഹിന്‍ഗ്യകള്‍ക്ക് ഭീകരവാദവുമായി ബന്ധമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: