ESB ബാഡ്മിന്റണ്‍ ടൂണ്ണമെന്റ് സെപ്തംബര്‍ 23, 30 തീയതികളില്‍

ഡബ്ലിന്‍ : ESB ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ 40 മത് വാര്‍ഷികത്തോടനുബന്ധിച്ചുള്ള ബാഡ്മിന്റണ്‍ ടൂണ്ണമെന്റ് സെപ്തംബര്‍ 23, 30 തീയതികളില്‍ നടത്തപ്പെടും. പുരുഷ- വനിത ബാഡ്മിന്റണ്‍ പ്രേമികള്‍ക്കായി നടത്തപ്പെടുന്ന മത്സരങ്ങളില്‍ ഭാഗമാകുവാന്‍ അയര്‍ലണ്ടിലെ എല്ലാ ബാഡ്മിന്റണ്‍ പ്രേമികളേയും ക്ഷണിക്കുന്നതായി ESB ബാഡ്മിന്റണ്‍ ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

വനിത ഡബിള്‍സ് , ഡിവിഷന്‍ 4-5, 6-7 മത്സരങ്ങള്‍ 23 സെപ്തംബര്‍ വൈകുന്നേരം 4 മുതല്‍ 7 വരെ sportsco ringsend ല്‍ നടത്തപ്പെടും.

പുരുഷ ഡബിള്‍സ് , ഡിവിഷന്‍ 4-5 മത്സരങ്ങള്‍ സെപ്തംബര്‍ 30 ന് രാവിലെ 10 മുതലും 6-7 മത്സരങ്ങള്‍ ഉച്ചക്ക് 1:30 മുതലും ബാലിമൂണ്‍ പോപ്പിണ്ട്രി കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0892208576

 

Share this news

Leave a Reply

%d bloggers like this: