മുഴുവന്‍ സമയവും കംപ്യുട്ടറിന് മുന്‍പില്‍ ചിലവിടുന്ന റോബോര്‍ട്ട് കുട്ടികളെ മിടുക്കരാക്കാന്‍ വഴികള്‍

ഡബ്ലിന്‍: ഏത് നേരത്തും കംപ്യുട്ടറിന് മുന്‍പില്‍ സമയം ചിലവിടുന്ന കുട്ടികളില്‍ വൈകാരിക ശേഷി കുറഞ്ഞു വരുന്നത് കാണാം. ദൈനംദിന ജീവിത സാഹചര്യങ്ങളോട് വൈകാരികമായി പ്രതികരിക്കാനുള്ള ശേഷി ഇത്തരം കുട്ടികള്‍ക്ക് ഉണ്ടാകില്ലെന്ന് ഐറിഷ് ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോക്ടര്‍ അമാല്‍ഡ ഗമാര്‍ വെളിപ്പെടുത്തുന്നു. രക്ഷിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ശ്രമം പരാജപ്പെടുമ്പോഴാണ് കുട്ടികള്‍ മുഴുവന്‍ സമയവും കംപ്യുട്ടര്‍ ഗെയിമുകള്‍ ആശ്രയിക്കുന്നത്.

3 വയസ്സിന് ശേഷമാണ് കുട്ടികളില്‍ സാധാരണ വൈകാരിക തലം രൂപപ്പെടുന്നത്. ഐ.ക്യൂ രൂപപ്പെടുന്നതോടൊപ്പം തന്നെ ഇ.ക്യൂ-വും(ഇമോഷണല്‍ ക്വഷ്യന്റ്‌റ്) കുട്ടികളില്‍ രൂപപ്പെടേണ്ടത് അനിവാര്യമാണെന്ന് ഗമാര്‍ അഭിപ്രായപ്പെടുന്നു. തിരക്കിട്ട ജീവിതത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന ആഘാതങ്ങള്‍ അല്ലെങ്കില്‍ പ്രതിസന്ധികള്‍ ഇവയെ നേരിടാന്‍ കുട്ടികളെ പ്രാപ്തമാക്കുന്ന വൈകാരിക തലമാണ്.

പുസ്തകങ്ങള്‍, കളിക്കൂട്ടുകാര്‍, മാതാപിതാക്കള്‍, എന്നിങ്ങനെ ആശയ വിനിമയ ഉപാധികള്‍ വര്‍ധിപ്പിച്ച് അതോടൊപ്പം ദിവസേന ഒരു കൃത്യ സമയം കംപ്യുട്ടറുമായി ചെലവിടാനും കുട്ടികളെ അനുവദിക്കാവുന്നതാണ്. വൈകാരിക ബന്ധം കുട്ടികളില്‍ ശക്തമാക്കേണ്ടത് ആവശ്യമാണെന്ന് ഒരു ഉദാഹരണത്തോടെയാണ് ഡോക്ടര്‍ വിശദീകരിക്കുന്നത്. തന്നെ കാണാനെത്തിയ 6 വയസ്സുകാരന്‍ സന്തോഷം, ദുഃഖം തുടങ്ങിയ വികാരങ്ങളോട് യാതൊരു പ്രതീകരണവും നടത്തുന്നില്ലെന്ന് പറഞ്ഞാണ് ചികിത്സക്കായി കൊണ്ട് വന്നത്. കുട്ടിയുടെ ‘അമ്മ ഒരു അപകടത്തില്‍ മരണപ്പെട്ടപ്പോഴും അവന് ഒരു ഭാവമാറ്റവും ഉണ്ടായില്ല. അതിന് കാരണം അവന് കൂടുതല്‍ ബന്ധം കംപ്യുട്ടറോട് മാത്രമാണെന്ന് മനസ്സിലാക്കാന്‍ ഡോക്ടര്‍ക്ക് അധികം സമയം വേണ്ടി വന്നില്ല.

എല്ലാ ദിവസവും കുറച്ച് സമയം കുട്ടികളോട് സംസാരിക്കാന്‍ വേണ്ടി കണ്ടെത്തുക, ദിവസവും അവര്‍ എന്തൊക്കെ ചെയ്തു എന്നത് കിടക്കുന്നതിന് മുന്‍പ് തന്നെ ചോദിച്ച് മനസിലാക്കുക, കഴിയുന്നത്ര ആളുകളുമായി ഇടപെഴുകാന്‍ സാഹചര്യം ഒരുക്കുക, കഴിവുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങി ഓരോ കുട്ടിയുടെയും വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ മനസ്സ് വെച്ചാല്‍ ചെയ്‌തെടുക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: