ഉത്തരകൊറിയയില്‍ ഭൂചലനം: ആണവപരീക്ഷണം നടത്തിയതായി സംശയം

 

ഉത്തരകൊറിയയില്‍ ഭൂചലനമുണ്ടായതായി ചൈന. ചൈനയിലെ ഭൂചലന ഉദ്യോസ്ഥരാണ് ഉത്തരകൊറിയയില്‍ 3.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയ അണുവായുധം പരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഭൂചലനമുണ്ടായതെന്ന് സംശയിക്കപ്പെടുന്നുണ്ട്. പ്രാദേശിക സമയം 8.30 ന് പൂജ്യം കിലോമീറ്റര്‍ വ്യാപ്തിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി ചൈനീസ് ഭരണകൂടം പ്രസ്താവനയില്‍ പറയുന്നു.

പസഫിക് സമുദ്രത്തില്‍ അത്യുഗ്ര പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്നും കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഞങ്ങളുടെ ഏകാധിപതിയാണെന്നും കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ സെപ്തംബര്‍ മൂന്നിന് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചപ്പോഴും സമാനരീതിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സ്വാാഭാവിക ഭൂചലനമാണ് അനുഭവപ്പെട്ടതെന്നും സൂചനകളുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഉത്തരകൊറിയയിലെ നോര്‍ത്ത് ഹാംഗ്യോങ്ങിലെ കില്‍ജു പ്രവിശ്യയിലാണ് ഉത്തരകൊറിയയുടെ ആണവകേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദക്ഷിണ കൊറിയന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി വ്യക്തമാക്കി. ഉത്തരകൊറിയന്‍ ആയുധ പരീക്ഷണങ്ങളെ തുടര്‍ന്ന് സംഘര്‍വാസ്ഥ നിലനില്‍ക്കുന്ന കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സ്ഥിതി വഷളാക്കുന്നതിന് മാത്രമേ അത് സഹായിക്കൂ.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: