മലയാളി ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ വംശജര്‍ ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക്

 

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മലയാളി ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ വംശജര്‍ വിജയിച്ചു. കന്‍വാല്‍ജിത് സിങ് ബാക്ഷി, ഡോ.പരംജീത് പര്‍മര്‍, മലയാളിയായ പ്രിയങ്ക രാധാകൃഷന്‍ എന്നിവരാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 121 അംഗങ്ങളുള്ള പാര്‍ലമെന്റിലേക്ക് ആദ്യമായാണ് പ്രിയങ്ക മത്സരിച്ചത്. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇവര്‍ കന്നി അങ്കത്തില്‍ തന്നെ വിജയിച്ചു. കന്‍വാല്‍ജിത് സിങ് നാലാമത്തെ തവണയും പരംജീത് പര്‍മര്‍ രണ്ടാം തവണയുമാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിക്കുന്നത്. ഇവര്‍ രണ്ടു പേരും നാഷണല്‍ പാര്‍ട്ടിക്കുവേണ്ടിയാണ് മത്സരിച്ചത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രിയങ്ക എറണാകുളം സ്വദേശിയാണ്. എറണാകുളത്തുനിന്നും സിംഗപ്പൂരിലേക്ക് പോയ ഇവരുടെ കുടുംബം പിന്നീട് പ്രിയങ്കയുടെ പഠനാവശ്യത്തിനായി ന്യൂസിലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റ്ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനും സിക്കു കാരനും കന്‍വാല്‍ജിത് സിങാണ്. ദില്ലി സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. പൂനെ സ്വദേശിയാണ് പരംജീത് പര്‍മര്‍.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പെടുപ്പില്‍ നാഷണല്‍ പാര്‍ട്ടിക്ക് 46 ശതമാനം വോട്ടും ലേബര്‍ പാര്‍ട്ടിക്ക് 35.8 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഭരണക്ഷിയാണെങ്കിലും തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ നാഷണല്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ഭരണം തുടരണമെങ്കില്‍ ഇവര്‍ക്ക് കൂട്ടു മന്ത്രിസഭ രൂപീകരിക്കേണ്ടി വരും.

 

എ എം

 

Share this news

Leave a Reply

%d bloggers like this: