ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും; പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും

 

യമനില്‍ ഭീകരരുടെ തടവില്‍നിന്നും മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ടോം ഉഴുന്നാലില്‍ തലസ്ഥാനത്തെത്തുക. ദില്ലിയിലെത്തുന്ന ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് ദില്ലിയില്‍ പ്രത്യേക കുര്‍ബാനയിലും അദ്ദേഹം പങ്കെടുക്കും.

രാവിലെ ഏഴരയ്ക്ക് ദില്ലിയിലെത്തുന്ന ഫാ. ടോം ഉഴുന്നാലില്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ ബിഷപ് ഹൗസിലേക്ക് പോകും. അവിടെ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അടക്കമുള്ള വൈദികരുമായി ഫാ ടോം ചര്‍ച്ച നടത്തും.

തുടര്‍ന്ന് പത്തരയ്ക്കാണ് ഫാ. ടോം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുക. ഒരു മണിക്കൂറോളം ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയുടെടെ വസതിയില്‍ ചെലവഴിക്കും. പിന്നീട് വിദേശകാര്യമന്തി സുഷമാ സ്വരാജിനെ സന്ദര്‍ശിക്കുന്ന ടോം തന്റെ മോചനത്തിനായി മന്ത്രാലയം നടത്തിയ ഇടപെടലുകളില്‍ നന്ദി അറിയിക്കും.

വൈകീട്ട് സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുന്ന ഫാ ടോം, ദില്ലിയിലെ ഗോള്‍ഡക്കാന കത്തീഡ്രല്‍ ചര്‍ച്ചില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും. 29ന് ബാംഗ്ലൂരിലെ സെലേഷ്യന്‍ ആസ്ഥാനത്തേക്ക് പോകുന്ന ഫാദര്‍ ടോം, രണ്ടു ദിവസം അവിടെ തങ്ങിയ ശേഷമാകും ജന്മനാട്ടിലെത്തുക.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: