പ്രവാസികള്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട: വിദേശകാര്യ വകുപ്പ്

പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലം. പ്രവാസി ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് ബാങ്കുകളോട് നിര്‍ദേശിക്കാന്‍ വിദേശകാര്യ മന്ത്രാലയം ധനവുപ്പിനോട് അഭ്യര്‍ത്ഥിച്ചു.

എന്‍ആര്‍ഇ – എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികള്‍ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഒന്നുകില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ വിദേശത്തെ എംബസികളില്‍ ആധാര്‍ രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കുകയോ വേണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് വിദേശകാര്യ വകുപ്പിന്റെ ഇടപെടല്‍. ആദായനികുതി റിട്ടേണില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണമെന്ന വ്യവസ്ഥയിലും ആധാറും പാനും ബന്ധിപ്പിക്കുന്നതിലും പ്രവാസികള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തണമെന്ന് ബാങ്കുകള്‍ നിര്‍ബന്ധം പിടിക്കുന്നതായി അനവധി പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ ഇളവുകള്‍ നല്‍കുകയോ വിദേശ രാജ്യങ്ങളുടെ എംബസികളില്‍ ആധാര്‍ രജിസ്ട്രേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്യണം എന്നുമായിരുന്നു പ്രവാസികളുടെ പ്രധാന രണ്ട് ആവശ്യങ്ങള്‍.

റിട്ടേണുകളില്‍ ആധാര്‍ നമ്പര്‍ അടയാളപ്പെടുത്തണമെന്ന വ്യവസ്ഥയില്‍ നിന്ന് വിദേശ ഇന്ത്യക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആധാര്‍ കാര്‍ഡും പാന്‍ നമ്പരും ബന്ധിപ്പണം എന്ന വ്യവസ്ഥയിലും ഇളവുണ്ട്.

രാജ്യത്ത് സ്ഥിരതാമസക്കാരായ വ്യക്തികള്‍ക്ക് മാത്രമേ ആധാര്‍ കാര്‍ഡിന് അര്‍ഹതയുള്ളു എന്നാണ് നിയമം. അതുകൊണ്ടുതന്നെ ആദായ നികുതി നിയമത്തിലെ 139എഎ വകുപ്പ്് പ്രകാരം പ്രവാസികള്‍ ആദായനികുതി റിട്ടേണില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്നില്ല. എന്നാല്‍ ഇത് വകവയ്ക്കാതെ ബാങ്കുകള്‍ ആധാര്‍ നമ്പര്‍ ചോദിക്കുന്നുവെന്നാണ് പ്രവാസികളുടെ പരാതി. സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നല്‍കാത്താതു കൊണ്ടാണ് ഹാജരാക്കാന്‍ കഴിയാത്തത് എന്ന വസ്തുത ബാങ്കുകള്‍ അംഗീകരിക്കുന്നില്ലെന്നും പ്രവാസികള്‍ പരാതി പറഞ്ഞിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: