ജെര്‍ലി ജോസ് പേരു നിര്‍ദ്ദേശിച്ചു സമര്‍പ്പണം 17

WMF അയര്‍ലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നേഴ്‌സസ് ഡേയും പ്രമുഖ സംഗീതഞ്ജന്‍ ശ്രീ ഔസേപ്പച്ചന്‍ നേതൃത്വം നല്‍കുന്ന സംഗീത നിശയും ഒക്ടോബര്‍ 20 ന് ഡബ്ലിനിലെ phibblestown കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് വൈകിട്ട് 6 മണി മുതല്‍ നടത്തപ്പെടുന്നു.ഈ പരിപാടിക്ക് പേരു നിര്‍ദേശിക്കാന്‍ ഐറിഷ് മലയാളികളോട് അശ്യപ്പെ്ട്ടതു പ്രകാരം ഏകദേശം 35 ഓളം പേരുകളില്‍ നിന്നാണ് ,റോസ് കോമണി ലെ സേക്രട്ട് ഹാര്‍ട്ട് ഹോസ്പി്റ്റലിലെ നഴ്‌സായ ജെര്‍ലി ജോസ് നിര്‍ദ്ദേശിച്ച സമര്‍പ്പണം എന്ന പേരു തിരഞ്ഞെടുത്തത്

അയര്‍ലന്റിലേക്കുള്ള ഒരു വലിയ വിഭാഗം മലയാളികളുടേയും കുടിയേറ്റം സാധ്യമാക്കിയ തൊഴില്‍ മേഖലയായ നഴ്‌സിംഗ് എന്ന തൊഴിലോടുള്ള ആദരസൂചകമായി ,വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലന്റ് ഘടകം ഒരുക്കുന്ന സമര്‍പ്പണം 17 എന്ന പരിപാടിയിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.ലോക ഭൂപടത്തിന്റെ ഓരോ കോണിലും മലയാളിയെ എത്തിച്ച സേവന മേഖലയായ നഴ്‌സിംഗ് ,കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ വളരെയധികം മാറ്റം കൊണ്ടുവന്ന ഒരു തൊഴില്‍ കൂടിയാണ് .മാനവരാശിക്കാകമാനം വര്‍ണ്ണ ,വര്‍ഗ്ഗ വ്യത്യാസമില്ലാതെ സേവനം ചെയ്യുന്ന ഓരോ നഴ്‌സുമാര്‍ക്കും ഈ ദിനം സമര്‍പ്പിക്കുന്നു .സമര്‍പ്പണം 17 ന് മാറ്റു കൂട്ടാന്‍ മലയാളിയുടെ സ്വകാര്യ അഭിമാനമായ ദേശീയ അവാര്‍ഡ് ജേതാവും ഇന്ത്യയിലെ തന്നെ മികച്ച സംഗീതജ്ഞരില്‍ ഒരാളുമായ ശ്രീ ഔസേപ്പച്ചന്‍ നയിക്കുന്ന സംഗീത നിശയും ഒരുക്കിയിരിക്കുന്നു നഴ്‌സിംഗ് മേഖലയില്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്ക് മുകളില്‍ ജോലി ചെയ്തുവരുന്നവരുടെ അനുഭവങ്ങളെ ആധാരമാക്കി തയ്യാറാക്കുന്ന ഹ്രസ്വ പ്രബന്ധാവതരണവും ,നേഴ്‌സിംഗ് മേഖലയെ ആധാരമാക്കി ഒരുക്കുന്ന ഹ്രസ്വ പ്രഭാഷണങ്ങളും,അയര്‍ലണ്ടിലെ മികച്ച അവാര്‍ഡുകളും ,ഉന്നത വിദ്യാഭാസത്തില്‍ വിജയക്കൊടി പാറിച്ച നേഴ്‌സുമാരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കല്‍ ,ആദ്യമായി അയര്‍ലന്റില്‍ എത്തിയ നഴ്‌സുമാരെ ആദരിക്കല്‍ ,തുടങ്ങി വിവിധ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നുട് .

ഈ ഒരു ദിനം അയര്‍ലണ്ടിലെ മുഴുവന്‍ മലയാളികളും ഏറ്റെടുക്കണമെന്നും ഇതിനുവേണ്ട ഉപദേശങ്ങളും,അഭിപ്രായങ്ങളും തുറന്ന മനസ്സോടെ പങ്കുവെയ്ക്കണമെന്നും WMF അറിയിച്ചു .ഈ പരിപാടിയോടനുബന്ധിച്ച് അയര്‍ലന്റിലെ മികച്ച കാറ്ററിംഗ് യൂണിറ്റുകള്‍ നടത്തുന്ന ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ് ,

കൂടുതല്‍ വിവരങ്ങള്‍ക്ക്
wmfireland@gmail.com

Share this news

Leave a Reply

%d bloggers like this: