കാലാവസ്ഥ ശക്തമാവുന്നു: മരിയയും ലിയും അയര്‍ലന്‍ഡിനരികെ

ഡബ്ലിന്‍: ഉഷ്ണമേഖലാ കൊടുങ്കാറ്റുകളായ മരിയയും ലിയും ഈ വാരാന്ത്യത്തില്‍ അയര്‍ലണ്ടിനോട് അടുത്ത് വരും. നേരത്തെ പ്രവചിക്കാന്‍ കഴിയാത്ത കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന ഈ കാറ്റുകള്‍ പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച പകല്‍ വരെ വരണ്ട കാലാവസ്ഥയില്‍ ഉണ്ടാവുന്ന അയര്‍ലന്‍ഡ് ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ആവുന്നതോടെ കാറ്റിനൊപ്പം ശക്തമായ മഴയും കടന്നു വരും.

അറ്റ്‌ലാന്റിക്കിന് മുകളില്‍ രൂപപ്പെടുന്ന കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞടിച്ച ശേഷം യു.കെയിലേക്ക് നീങ്ങുമെന്ന് മെറ്റെറോളജിക്കല്‍ വകുപ്പ് അറിയിച്ചു. 100 കിലോമീറ്റര്‍ വേഗതയില്‍ എത്തുന്ന കാറ്റിനെ പ്രതിരോധിക്കാന്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അടുത്ത രണ്ട് ദിവസങ്ങളില്‍ കാലാവസ്ഥ മുന്നറിയിപ്പ് പ്രത്യകം ശ്രദ്ധിച്ചു മാത്രം പുറത്തേക്കിറങ്ങാനും സൂചനയുണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: