ഹിന്ദു സ്ത്രീ ബുര്‍ഖ ധരിച്ച് വിമാനത്താവളത്തില്‍; ജാഗ്രത നിര്‍ദേശം

ഹിന്ദു സ്ത്രീ ബുര്‍ഖ ധരിച്ചെത്തിയതു മൂലം ഇന്ദിരാഗാന്ധി ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ജിദ്ദയില്‍ താമസമാക്കിയ ഇവര്‍ മുസ്ലിം പുരുഷനൊപ്പമാണ് വിമാനത്താവളത്തിലെത്തിയത്. സെപ്തംബര്‍ 25ന് രാവിലെ ഏഴേകാലോടെയാണ് സംഭവം. 26 കാരിയായ യുവതി മുംബൈയിലേക്ക് യാത്ര പോകുന്നതിനാണ് വിമാനത്താവളത്തില്‍ എത്തിയത്.

സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതിശ്രുതവരന്‍ 43 കാരനായ മുസ്ലിമിനൊപ്പമാണ് സഞ്ചരിക്കുന്നതെന്ന് യുവതി െമാഴി നല്‍കി. എന്നാല്‍ ബുര്‍ഖ ധരിച്ചത് എന്തിനാണ് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇരുവെരയും വിശദ പരിശോധനക്ക് വിധേയമാക്കി. സംശയകരമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് വിട്ടയച്ചു.

ആഗസ്ത് 15 ഇതുപോലെ മെറ്റാരു സംഭവം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ അരങ്ങേറിയിരുന്നു. കാമുകനൊപ്പം ഒളിച്ചോടുന്നതിനായി ബുര്‍ഖ ധരിച്ച് വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടിയെ അന്ന് പൊലിസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: