യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് കുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു

ഡബ്ലിന്‍: വരുമാന നികുതി, യു.എസ്.ഇ എന്നീ നികുതികള്‍ അടുത്ത ബഡ്ജറ്റില്‍ കുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. ധനമന്ത്രി പാസ്‌ക്കല്‍ ഡോണോഹി ഫിയാന ഫോള്‍ നേതാക്കളുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു. വാര്‍ഷിക വരുമാനം 70,000 യൂറോ വരെ ലഭിക്കുന്നവര്‍ക്ക് യു.എസ്.ഇ യില്‍ ഇളവ് നല്‍കാനാണ് തത്വത്തില്‍ തീരുമാനമായിരിക്കുന്നത്.

ഇതോടൊപ്പം തന്നെ വരുമാന നികുതി പരിധിയിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫിയാനാ ഫോളിന്റെ മൈക്കിള്‍ മേക്ഗ്രാത്ത് ധനകാര്യമന്ത്രി പാസ്‌ക്കല്‍ ഡോണോഹിയുമായി നടത്തിയ ചര്‍ച്ചയില്‍ യു.എസ്.ഇ-യെ കുറിച്ച് വ്യക്തമായത് ധാരണകള്‍ നടത്തിയതായ വാര്‍ത്തകള്‍ പുറത്ത് വന്നു. വരുമാന നികുതി പരിധി കൂട്ടാനുള്ള ചര്‍ച്ചകളാണ് അടുത്തതായി നടക്കാനിരിക്കുന്നത്. അടുത്താഴ്ച പ്രഖ്യാപിക്കപ്പെടുന്ന ബഡ്ജറ്റോടെ നികുതിയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: