അടുത്ത മിന്നലാക്രമണത്തില്‍ പാകിസ്താന്റെ ആണവശേഖരം തകര്‍ക്കും: വ്യോമസേന മേധാവി

ഇനിയൊരു മിന്നലാക്രമണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിര്‍ത്തിക്ക് അടുത്തുള്ള പാകിസ്താന്റെ ആണവശേഖരം തകര്‍ക്കുമെന്ന് വ്യോമസേന മേധാവി ബിഎസ് ധനോവ മുന്നറിയിപ്പു നല്‍കി. ഒരേസമയം പാകിസ്താനേയും ചൈനയേയും നേരിടാന്‍ വ്യോമസേന സജ്ജമാണ്. ദോക്ലാം മേഖലയില്‍നിന്ന് ചൈനീസ് സേന ഇതുവരെയും പൂര്‍ണ്ണമായും പിന്‍വലിഞ്ഞിട്ടില്ലെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. വ്യോമസേനയുടെ 85 ആം വാര്‍ഷിക ദിനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ധനോവ.

രാജ്യത്തിന് നേരെ ഉണ്ടാകുന്ന ഏത് ആക്രമണവും നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമാണെന്ന് സേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ പറഞ്ഞു. അതിര്‍ത്തിക്ക് അപ്പുറത്ത് മിന്നലാക്രമണം നടത്താനും സേന സജ്ജമാണ്. ഇനിയൊരു മിന്നലാക്രമണത്തിനു കൂടി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ പാകിസ്താന്റെ ആണവശേഖരം തകര്‍ക്കുമെന്നും ധനോവ മുന്നറിയിപ്പു നല്‍കി.

ചൈനയോടും പാകിസ്താനോടും ഒരേസമയം യുദ്ധം നടത്താന്‍ വ്യോമസേന തയാറാണ്. ചൈനയെ നേരിടാന്‍ ആവശ്യമായ കഴിവ് സേനയ്ക്ക് ഉണ്ടെന്ന് ധനോവ പറഞ്ഞു. ദോക്ലാം മേഖലയില്‍നിന്ന് ചൈനീസ് സേന ഇതുവരെയും പിന്‍വലിഞ്ഞിട്ടില്ല. ദോക്ലാമിന്റെ പടിഞ്ഞാറന്‍ ഭാഗത്തായുള്ള ടിബറ്റിലെ ചുംബി താഴ്വരയില്‍ ചൈനീസ് സേന ഇപ്പോഴുമുണ്ടെന്ന് വ്യോമസേനാ മേധാവി വെളിപ്പെടുത്തി. നേരത്തെ തീരുമാനിച്ചത് പോലെ ചൈനീസ് സേന പിന്മാറുമെന്നാണ് പ്രതീക്ഷ എന്നും ധനോവ കൂട്ടിച്ചേര്‍ത്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: