സൂക്ഷിക്കുക: ഉഗ്രവിഷം പുറന്തള്ളുന്ന ചിലന്തിയുടെ സാന്നിധ്യം ഐറിഷ് നഗരങ്ങളില്‍

ഡബ്ലിന്‍: ബ്രിട്ടനില്‍ സ്ഥിര സാന്നിധ്യമായ ‘ഫാള്‍സ് വിഡോ സ്‌പൈഡര്‍’ എന്ന വിഷചിലന്തി ഐറിഷ് നഗരങ്ങളില്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍. കടിയേല്‍ക്കുന്നവരെ അബോധാവസ്ഥയില്‍പോലും കൊണ്ടെത്തിക്കുന്ന ഇവയുടെ പ്രജനനം ഡബ്ലിന്‍, കോര്‍ക്ക്, വെസ്റ്റ്‌ഫോര്‍ഡ് നഗരഗങ്ങളില്‍ വര്‍ധിച്ചു വരികയാണ്. വീടുകളില്‍ സാധാരണ കണ്ടുവരുന്ന ചിലന്തികളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഫാള്‍സ് വിഡോ സ്‌പൈഡര്‍.

ശരീരത്തില്‍ വളരെ ആഴത്തിലും വലുതുമായ മുറിവേല്‍പ്പിക്കാന്‍ കഴിവുള്ള ഇവയുടെ വിഷം ഏല്‍ക്കുന്നത് അപകടകരമാണ്. വര്‍ഷങ്ങള്‍ എടുത്താണ് കടിയേറ്റവര്‍ രോഗാവസ്ഥയില്‍ നിന്നും മുക്തി നേടുന്നത്. 20 വര്‍ഷം മുന്‍പ് തന്നെ അയര്‍ലണ്ടില്‍ ഇവയെ കണ്ടുവരുന്നുണ്ട് എങ്കിലും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വിഷചിലന്തിയുടെ വംശ വര്‍ദ്ധനവ് കൂടിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടനില്‍ നിന്നും ചരക്ക് കടത്തുകള്‍ക്കിടയില്‍ കടന്നുകൂടി ഇവിടെ എത്തിയ കുടിയേറ്റക്കാരാണ് ഈ ചിലന്തി വര്‍ഗം. അയര്‍ലണ്ടില്‍ അടുത്തിടെ മൂന്ന് പേര്‍ക്ക് ഈ ചിലന്തിയുടെ കടിയേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കടിയേറ്റ് മിനിട്ടുകള്‍ക്കകം തന്നെ നീര് വന്നു വീര്‍ക്കുകയോ അല്ലെങ്കില്‍ ചുവപ്പ് നിറം വ്യാപിക്കുകയോ ചെയ്യും. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബോധം വരെ നശിച്ചേക്കാം.

ചില ആളുകളില്‍ പാമ്പ് വിഷം ബാധിക്കുന്നതുപോലെ കേന്ദ്ര നാഡീ വ്യൂഹത്തെ പോലും തളര്‍ത്താന്‍ കഴിയുന്ന വിഷം ഇത്തരം ചിലന്തികളില്‍ ഉണ്ട്. വിഷചിലന്തികളുടെ കടിയേറ്റാല്‍ വളരെ വൈകാതെ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. സാധാരണ ചിലന്തികള്‍ ഒരു വര്‍ഷം വരെ ജീവിക്കുമ്പോള്‍ വിഷചിലന്തിയുടെ ആയുര്‍ദൈര്‍ഖ്യം 7 വര്‍ഷം ആണ്.

ഉഗ്ര വിഷം വമിപ്പിക്കുന്ന ഈ ചിലന്തികളെ ഔഷധ നിര്‍മ്മാണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്തയിലാണ് ഗവേഷകര്‍. ഇതിനായി നാഷണല്‍ ഗാല്‍വേ യൂണിവേഴ്‌സിറ്റിയില്‍ ഫാള്‍സ് വിഡോസ് സ്‌പൈഡര്‍ ലാബ് തന്നെ ഒരുക്കിയിരിക്കുകയാണ്. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ അര്‍ബുദത്തിനും ഹൃദ്രോഗത്തിനും വരെ ഈ വിഷം ഉപയോഗിച്ച് ഔഷധ നിര്‍മ്മാണം സാധ്യമാകും.

 

 

ഡി കെ

 

 

Share this news

Leave a Reply

%d bloggers like this: