ഐറിഷ് വാട്ടറില്‍ നിന്നും റീഫണ്ടിങ് ലഭിക്കാന്‍ ചെയ്യേണ്ടത്…

ഡബ്ലിന്‍: വെള്ളക്കരം തിരികെ ലഭിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഉടന്‍ തന്നെ പണം തിരിച്ച് നല്‍കുമെന്ന് ഐറിഷ് വാട്ടര്‍. അര്‍ഹരായവര്‍ അവരുടെ യഥാര്‍ത്ഥ മേല്‍വിലാസം ഐറിഷ് വാട്ടറിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. മേല്‍വിലാസത്തില്‍ മാറ്റമുള്ളവര്‍ കമ്യുണിക്കേഷന്‍ വിലാസം ഏതാണെന്ന് വ്യക്തമാക്കുകയൂം വേണം.

73 മില്യണ്‍ യൂറോ ചെലവിട്ട് ഈ വര്‍ഷാവസാനത്തോടെ 9,90,000 ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കും. തിരിച്ച് നല്‍കുന്ന പണം ചെക്കായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മേല്‍വിലാസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ 1850 448 448 എന്ന നമ്പറില്‍ അറിയിക്കുകനും നിര്‍ദ്ദേശം ഉണ്ട്.

ഡി കെ

 

Share this news

Leave a Reply

%d bloggers like this: