ക്രിമിനല്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ അയര്‍ലണ്ടില്‍ വേശ്യാലങ്ങള്‍: വെളിപ്പെടുത്തലുമായി ഗാര്‍ഡ സൂപ്രണ്ട്

ഡബ്ലിന്‍: വിദേശ രാജ്യങ്ങളില്‍ ക്രിമിനല്‍ കുറ്റവാളികളായി പ്രഖ്യാപിക്കപെട്ടവര്‍ അയര്‍ലണ്ടില്‍ വേശ്യാലയങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും സുരക്ഷിത താവളം എന്ന നിലയില്‍ അയര്‍ലണ്ടില്‍ ഇവര്‍ ബിസിനസ്സ് വിപുലമാക്കുകയാണ്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് ഗാര്‍ഡ സൂപ്രണ്ട് വ്യക്താക്കുന്നു.

മനുഷ്യക്കടത്തിലൂടെ വികസ്വര രാജ്യങ്ങളില്‍ നിന്നും മോഹന വാഗ്ദാനങ്ങള്‍ നല്‍കി അയര്‍ലണ്ടില്‍ എത്തിക്കുന്ന ഇവരെ വേശ്യാവൃത്തിക്കായി ഉപയോഗപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. യുദ്ധബാധിത പ്രദേശങ്ങയില്‍ നിന്നും പലായനം ചെയ്യുന്നവര്‍ക്ക് വാഗ്ദാനം നല്‍കി കപ്പല്‍ മാര്‍ഗ്ഗം രാജ്യത്ത് എത്തിക്കുന്നതും ഇതേ സംഘങ്ങള്‍ തന്നെയാണ്. ഇവരെ രഹസ്യ സങ്കേതങ്ങളില്‍ ഒളിപ്പിച്ച് വേശ്യാവൃത്തിയുടെ ഭാഗമാകുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. കപ്പലില്‍ ഒളിപ്പിച്ച് കടത്തിയാണ് ഇവരെ രാജ്യത്ത് എത്തിക്കുന്നത്.

ആഫ്രിക്കയിലെ സോമാലിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നും മനുഷ്യക്കടത്തിലൂടെ എത്തിച്ചേര്‍ന്നവര്‍ ഗാര്‍ഡയുടെ പിടിയിലകപ്പെട്ടിരുന്നു. ഇവരില്‍ നിന്നും അന്വേഷണ സംഘത്തിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളില്‍ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്ളവര്‍ അയര്‍ലണ്ടില്‍ വേശ്യാലയ നടത്തിപ്പുകാരായി മാറി എന്ന് തെളിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് കള്ളക്കടത്ത്, ലഹരി മാഫിയയുമായി അഭേദ്യ ബന്ധമുണ്ടെന്ന് ഗാര്‍ഡ ചീഫ് ഫെര്‍ഗുസ് ഹീലി വ്യക്തമാക്കുന്നു.

യൂറോപ്പില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുമായി ഇവര്‍ക്ക് നേരിട്ടും അല്ലാതെയും ബന്ധമുണ്ടെന്ന് ഗാര്‍ഡ സൂപ്രണ്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനക്ക് യൂറോപ്പില്‍ ഒത്താശ ചെയ്യുന്നത് ഉള്‍പ്പെടെ മറ്റു തരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഈ സംഘം സജീവമാണ്. നിരോധിക്കപ്പെട്ട മയക്കുമരുന്ന് വ്യാപരം നടത്തുക, വ്യാജമദ്യം വില്പനക്ക് എത്തിക്കുക തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇത്തരത്തിലുള്ള മാഫിയ സംഘങ്ങളാണെന്ന് പോലീസ് സംശയിക്കുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: