യൂറോപ്പില്‍ ഇന്ത്യന്‍ കമ്പനികള്‍ കുതിപ്പുണ്ടാക്കുമെന്ന് സര്‍വെ

 

യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ ബിസിനസില്‍ സമീപഭാവിയില്‍ കുതിപ്പുണ്ടാകുമെന്ന് സര്‍വെ. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് മേഖലയിലെ ഇന്ത്യന്‍ കമ്പനികളെ തേടി ശുഭ വാര്‍ത്തയെത്തുന്നത്. ലോകത്തിലെ ഏറ്റവും സംഘടിതവും ആവശ്യകതയുള്ളതുമായ യൂറോപ്യന്‍ വിപണിയില്‍ കൃത്യമായ രീതിയില്‍ വിജയകരമായി പുനക്രമീകരണം നടത്തിയതിനാല്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ വിറ്റുവരവില്‍ ക്രമാനുഗതമായ മെച്ചപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് ഫിക്കി നിരീക്ഷിച്ചു.
പുരോഗതികള്‍ ദൃശ്യമായ ചില യൂറോപ്യന്‍ സമ്പദ് വ്യവസ്ഥകളില്‍ മൂലധനം നിക്ഷേപിച്ചതും അവയ്ക്ക് പിന്നില്‍ നിലയുറപ്പിച്ചതും കാരണം ഇന്ത്യന്‍ കമ്പനികള്‍ക്ക് വളര്‍ച്ച കൈവരിക്കാനാവും. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ഇടം നേടിക്കൊടുക്കുന്നതിനും ഈ കമ്പനികള്‍ക്ക് സാധിക്കും-ഫിക്കി സര്‍വെയില്‍ പറയുന്നു. യൂറോപ്യന്‍ മേഖലയില്‍ ബിസിനസ് നടത്തുന്ന കമ്പനികളില്‍ ചിലതിന് നഷ്ടം കുറയ്ക്കുന്നതിന് സാധിക്കുമെന്നും അവര്‍ വിലയിരുത്തി.

ഇന്ത്യ-യൂറോപ്പ് വ്യാപാരത്തിലും സാമ്പത്തിക ബന്ധങ്ങളിലും കുറച്ചു കാലത്തുണ്ടായ മന്ദതയ്ക്ക് ശേഷം ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തിനുള്ള ശുഭ സൂചനയാണിത്. യൂറോപ്പ് ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി നിലകൊള്ളുന്നു-ഫിക്കി ചൂണ്ടിക്കാട്ടി. യൂറോപ്പിലെ നിലവിലെ സാമ്പത്തിക സാഹചര്യം ഇന്ത്യന്‍ കമ്പനികള്‍ക്ക് മേഖലയിലെ തങ്ങളുടെ ബിസിനസ് തുടരുന്നതിനും വ്യാപിപ്പിക്കുന്നതിനും തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ കമ്പനികള്‍ നടത്തിയ നിക്ഷേപത്തില്‍ ആവശ്യമായ വരവു ലഭിക്കുന്നു.

ഇന്ത്യന്‍ കമ്പനികളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് മേല്‍ ആഴത്തിലുള്ള ഫലം സൃഷ്ടിക്കാന്‍ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയുടെ ക്രമാനുഗതമായ വീണ്ടെടുപ്പ് സഹായിക്കുമെന്ന് സര്‍വെ വ്യക്തമാക്കി. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സന്തുലിതവും നിഷ്പക്ഷവുമായ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുന്നതിനു മുന്നോടിയായുള്ള കൂടിയാലോചനകളെ ഇന്ത്യന്‍ വ്യവസായ രംഗം സസൂക്ഷ്മം നീരീക്ഷിച്ചുവരികയാണ്. യൂറോപ്യന്‍ യൂണിയനിലെ വിസ പ്രശ്നവും ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റവും ഇന്ത്യന്‍ കമ്പനികള്‍ക്കിടയില്‍ വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: