തൊഴിലിടങ്ങള്‍ തൊഴിലാളി സൗഹൃദമാക്കുന്ന പദ്ധതി കോര്‍ക്കില്‍

കോര്‍ക്ക്: തൊഴിലിടങ്ങള്‍ തൊഴിലാളികള്‍ക്ക് അനുയോജ്യമായ കേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിക്ക് കോര്‍ക്കില്‍ തുടക്കം. തൊഴിലാളികളുടെ മാനസികാരോഗ്യം തൊഴിലിടങ്ങളില്‍ ഉത്തേജിപ്പിക്കാനുള്ള ഈ പദ്ധതിക്ക് കോര്‍ക്ക് മേയര്‍ തുടക്കമിട്ടു. കോര്‍ക്കിലെ എല്ലാ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളും പദ്ധതിയുടെ പരിധിയില്‍ വരും. തൊഴിലാളികളുടെ മാനസികാരോഗ്യം വര്‍ധിപ്പിച്ചാല്‍ തൊഴില്‍ മേഖലയില്‍ വളര്‍ച്ച ഉണ്ടാകും എന്ന തത്വമാണ് ഈ പദ്ധതിക്ക് പിന്നില്‍.

തൊഴില്‍ മേഖല മെച്ചപ്പെടുത്തുന്നതിന് തൊഴിലാളികളുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്ന അയര്‍ലണ്ടിലെ തന്നെ ആദ്യത്തെ പദ്ധതിയാണിത്. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട ‘സൈക്കിഡ്’ എന്ന യു.എന്‍ പദ്ധതിയുടെ ഭാഗമാണ് ഇത്. ഏറ്റവും നല്ല തൊഴില്‍ കേന്ദ്രങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്ന പദ്ധതി കൂടിയാണിത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: