നിയന്ത്രണങ്ങള്‍ ഇല്ലാത്ത അബോര്‍ഷന്‍ നിയമങ്ങള്‍ അയര്‍ലന്‍ഡിന് വേണ്ട : സര്‍വേ ഫലം പുറത്ത് 

 

 

ഡബ്ലിന്‍ ; അബോര്‍ഷന്‍ നിയമം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള തീരുമാനത്തിനെതിരെ അയര്‍ലന്റുകാര്‍ പ്രതികരണം രേഖപ്പെടുത്തി. അടുത്ത വര്‍ഷം ഗര്‍ഭഛിദ്ര വിഷയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വേ ഫലം പുറത്ത് വന്നത്. അബോര്‍ഷന്‍ നിയമങ്ങള്‍ എത്രമാത്രം സുതാര്യമാകണമെന്ന് അഭിപ്രായം തേടിയാണ് ഐറിഷ് ടൈസ് / IPSOS MRBI സംയോജിതമായി നടത്തിയ ജനഹിത അഭിപ്രായമാണ് പുറത്ത് വന്നിരിക്കുന്നത്. എട്ടാം ഭരണ ഘടന ഭേദഗതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള അബോര്‍ഷന്‍ അയര്‍ലന്റിന് വേണ്ടെന്ന് 70 ശതമാനവും പ്രതികരണം നടത്തി.

ഉപാധികളോട് കൂടിയുള്ള ഗര്‍ഭഛിദ്രം അനുവദിക്കണമെന്നും ഭൂരിഭാഗവും അതിപ്രായം രേഖപ്പെടുത്തി. ഗര്‍ഭസ്ഥ ശിശുവിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അമ്മയുടെ ജീവന് ഭീഷണിയുണ്ടാകുകന്ന സാഹചര്യങ്ങള്‍ എന്നീ ഘടകങ്ങള്‍ അബോര്‍ഷന്  മതിയായ കാരണങ്ങളാണ്. ഇത്തരം അവസരങ്ങളില്‍ കാലതാമസമില്ലാതെ അബോര്‍ഷന്‍ അനുവദിക്കണമെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായം രേഖപ്പെടുത്തി. അനാവശ്യ സാഹചര്യങ്ങളലില്‍ അബോര്‍ഷന്‍ പ്രോത്സാഹിപ്പിക്കുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതാണെന്ന്  അയര്‍ലന്റുകാര്‍ ആഗ്രഹിക്കുന്നു.

ഭരണ ഘടന ഭേദഗതി എടുത്ത് മാറ്റാതെ കാലോചിതമായ മാറ്റം വരുത്തണമെന്ന് 85 ശതമാനം ആളുകള്‍ വിശ്വസിക്കുന്നു. 15 ശതമാനം അഭിപ്രായങ്ങള്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സിറ്റിസണ്‍ അസംബ്ലിയില്‍ ഉയര്‍ന്നു വന്ന അഭിപ്രായത്തിന് സമാനമായ അഭിപ്രായങ്ങളാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും രേഖപ്പെടുത്തിയത്.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: