മുപ്പതിനാലാമത് ഹോം റണ്‍ ഇവന്റ് ഡബ്ലിന്‍ ഫോണിക്‌സ് പാര്‍ക്കില്‍

ഡബ്ലിന്‍: സൈമണ്‍ കമ്യുണിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മുപ്പത്തിനാലാം ഹോം റണ്‍ ഇവന്റ് ഇന്ന് ഡബ്ലിന്‍ ഫോണിക്‌സ് പാര്‍ക്കില്‍ നടക്കും. ഭവന രഹിതര്‍ക്ക് വേണ്ടി ധനശേഖരണം നടത്തുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം. രണ്ടായിരത്തോളം പേര്‍ റണ്‍ ഇവന്റില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കൂട്ട ഓട്ടവും, നടത്തവും സംഘടിപ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിക്കുക. ഭവന രഹിതര്‍ക്ക് താമസം, ഭക്ഷണം, ആരോഗ്യ സുരക്ഷാ എന്നിവ മുന്‍നിര്‍ത്തി നടത്തുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സൈമണ്‍ കമ്യുണിറ്റി പ്രസിഡന്റ് മെക് ഗിന്നസ് അറിയിച്ചു. ഈ വര്‍ഷം ഡബ്ലിന്‍, കില്‍ഡെയര്‍, വികളോ, മീത്ത് എന്നിവിടങ്ങളിലായി 3500 ഭവനരഹിതര്‍ക്ക് സൈമണ്‍ കമ്യുണിറ്റി അഭയം നല്‍കിയിരുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: