നോട്ട് നിരോധനത്തെപ്പറ്റി സംഗീത ശില്പവുമായി എ.ആര്‍ റഹ്മാന്‍

 

രാജ്യത്ത് ഏറ്റവും കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കിയ ഉത്തരവായിരുന്നു കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം. നോട്ട് നിരോധത്തിന് ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകുന്ന വേളയില്‍ നോട്ടുനിരോധനത്തെക്കുറിച്ചുള്ള ഗാനവുമായി ഓസ്‌കര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍ എത്തിയിയിരിക്കുകയാണ്. ‘ദ് ഫ്‌ലെയിങ് ലോട്ടസ്’ എന്ന 19 മിനിറ്റുള്ള ഗാനമാണ് റഹ്മാന്‍ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള രണ്ട് കറന്‍സികള്‍ അസാധുവാക്കിയ നടപടിയെക്കുറിച്ചാണു ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തെ പാട്ടില്‍ വിമര്‍ശിക്കുന്നില്ല എന്നാല്‍ തുറന്ന വ്യാഖ്യാനമാണ് ഗാനത്തിനുള്ളത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചിഹ്നമായ താമരയെ സൂചിപ്പിക്കുന്നതാണ് ഗാനത്തിന്റെ പേര്. 1994ല്‍ ഇറങ്ങിയ പ്രശസ്തമായ ‘ഉര്‍വശീ, ഉര്‍വശീ’ എന്ന സിനിമാപ്പാട്ടിന്റെ പുതുപതിപ്പാണ് ‘ദ് ഫ്‌ലെയിങ് ലോട്ടസ്’. യുഎസിലെ മുന്‍നിര സിംഫണി ഓര്‍ക്കസ്ട്രയായ സീറ്റില്‍ സിംഫണിയുമായി ചേര്‍ന്നാണ് സംഗീതമൊരുക്കിയത്. മേയില്‍ പ്രീമിയര്‍ അവതരണം നടന്ന ഗാനം ഇപ്പോഴാണ് വിപണിയില്‍ ലഭ്യമാകുന്നത്.

വളരുന്ന ഇന്ത്യയുടെ അടയാളപ്പെടുത്തലാണ് ‘ദ് ഫ്‌ലെയിങ് ലോട്ടസ്’. ഇന്ത്യയുടെ യാത്രയാണിത്. നോട്ടുനിരോധനം എന്താണ് ഇന്ത്യയില്‍ സംഭവിപ്പിച്ചതെന്നും ഭാവിയില്‍ എന്തുമാറ്റമാണ് ഉണ്ടാക്കുന്നതെന്നും അറിയാന്‍ എനിക്കാഗ്രഹമുണ്ട്. എല്ലാത്തരം വ്യാഖ്യാനങ്ങള്‍ക്കുമുള്ള തുറന്ന ഇടം ഈ സംഗീത ശില്‍പ്പത്തിലുണ്ട്’- റഹ്മാന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍, ഡിജിറ്റല്‍ എക്കോണമി, കാഷ്‌ലസ്, ധന്‍ ധനാ ധന്‍ തുടങ്ങിയ വാക്കുകളും മ്യൂസിക ട്രാക്കില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘നോട്ടുനിരോധനത്തിന്റെ ലക്ഷ്യം നല്ലതായിരുന്നു. ഈ ട്രാക്ക് എന്റെ വിധിപ്രസ്താവമല്ല. ഇത്രയും വലിയ കാര്യമൊക്കെ എനിക്ക് മനസ്സിലാകുമോ? പക്ഷേ, ജനങ്ങള്‍ സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. നല്ലതും ചീത്തതും അവരുടെ സംസാരത്തിലുണ്ടായിരുന്നു. അതെല്ലാം പാട്ടിലുമുണ്ടാകാം. എല്ലാ ഇന്ത്യക്കാരുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യാശയുടെ സംഗീതമാണു കൊടുത്തിരിക്കുന്നത് എന്നും റഹ്മാന്‍ പറഞ്ഞു . യൂണിവേഴ്‌സല്‍ മ്യൂസിക് ഇന്ത്യ പുറത്തിറക്കിയ സംഗീതത്തിന്റെ കോപ്പി പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖര്‍ക്കു അയച്ചുകൊടുക്കുമെന്നും എ.ആര്‍.റഹ്മാന്‍ വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: