ഒ.ഐ.സി.സി അയര്‍ലന്‍ഡ്-ഗാന്ധിജയന്തി ആഘോഷത്തില്‍ ഹണി ജോസിനെ ആദരിച്ചു.

ഡബ്ലിന്‍: കേരളപ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ, വിദേശ മലയാളികളുടെ സംഘടനയായ ഒ.ഐ.സി.സി അയര്‍ലന്‍ഡ് ഡബ്ലിനിലെ Swoads-ല്‍ വച്ച് നടത്തിയ ഗാന്ധി ജയന്തി ആഘോഷത്തില്‍ വെച്ച് ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ജോസ് ചാക്കോയുടെയും സോളില്‍ ജോസിന്റെയും മകളായ ഹണി ജോസിന് ‘ഗാന്ധി അവാര്‍ഡ്’ നല്‍കി ആദരിച്ചു.

ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ ഈശ്വരപ്രാര്ഥനയോട് കൂടിയ യോഗത്തില്‍ പ്രസിഡന്റ് ലിങ്ക്വിന്‍ സ്റ്റാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റിയന്‍, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍, കെ.എം.സി പ്രസിഡന്റ് ഫവാസ് മാടശേരി പറമ്പില്‍, ഡബ്ല്യൂ.എം.സി വെയര്‍മാന്‍ ജോണ്‍ ചാക്കോ, ഡബ്ല്യൂ.എം.സി സെക്രട്ടറി ബാബു ജോസഫ്, നോര്‍ത്ത് വുഡ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് വിജയന്‍, ജോര്‍ജ്ജ് പുറപ്പന്തനം, രാജേഷ് ജെയിംസ്, ജോയ്ഹി പാലാട്ടി, ഹണി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളം പേര്‍ പങ്കെടുക്കുകയും, ദേശീയ ഗാനത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കുകയും ചെയ്തു.

സാന്‍ജോ മുളവരിക്കല്‍ (ജനറല്‍ സെക്രട്ടറി)

 

 

Share this news

Leave a Reply

%d bloggers like this: