പോണി റേസിംഗിന് പേരെടുത്ത അയര്‍ലന്‍ഡ്

 

നിത്യജീവിതത്തിലെ തിരക്കില്‍ നിന്ന് അകന്നു നില്‍ക്കാനും, വിശ്രമിക്കാനുമാണ് മിക്ക ആളുകളും കടല്‍ത്തീരത്ത് പോകുന്നത്. എന്നാല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ അയര്‍ലാന്‍ഡിലെ മേയോ കൗണ്ടിയിലുള്ള മൂന്ന് മൈല്‍ നീളമുള്ള ദൂലൗ കടല്‍ത്തീരത്തേയ്ക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പോകുന്നതിനു മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. അവിടെയാണു ഗീസാല ഫെസ്റ്റിവല്‍ നടക്കുന്നത്. 25 വര്‍ഷം മുന്‍പാണ് ഈ ആഘോഷത്തിന് ഇവിടെ തുടക്കം കുറിച്ചത്. ഗീസാല ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണമെന്നു പറയുന്നതു കുതിരയോട്ട മല്‍സരമാണ്. ഇത് ജോണ്‍ മില്ലിംഗ്ടണിന്റെ മാസ്റ്റര്‍പീസ് നാടകമായ ദി പ്ലേ ബോയ് ഓഫ് ദി വെസ്റ്റേണ്‍ വേള്‍ഡിന്റെ രചനയ്ക്ക് പ്രചോദനമായെന്നാണു പറയപ്പെടുന്നത്.

കുതിരയോട്ട മല്‍സരത്തിനു പുറമേ നായകളുടെ (ഗ്രേ ഹൗണ്ട് വിഭാഗത്തില്‍പ്പെട്ട നായകളുടെ) ഓട്ട മല്‍സരത്തിനും ഇവിടം വേദിയാകാറുണ്ട്. അന്താരാഷ്ട്രതലത്തില്‍ പേരെടുത്ത അശ്വാഭ്യാസ വിശാരദന്മാരായ (ജോക്കികള്‍) ക്രിസ് ഹെയ്സ്, കോളിന്‍ കീന്‍ തുടങ്ങിയവരുടെ കരിയര്‍ രൂപപ്പെടുത്തിയത് ഇവിടെ നടന്ന കുതിരയോട്ട മല്‍സരത്തില്‍ വച്ചായിരുന്നെന്നത് പരസ്യമായ രഹസ്യമാണ്. അയര്‍ലാന്‍ഡിലെ നിരവധി കുട്ടികള്‍ കുതിരകളോടുള്ള താല്‍പര്യം ചെറുപ്രായത്തില്‍ തന്നെ വളര്‍ത്തിയെടുക്കുകയാണ്. ഗീസാല ഫെസ്റ്റില്‍ നടക്കുന്ന കുതിരയോട്ട മല്‍സരം അവര്‍ക്ക് ഈ രംഗത്തേയ്ക്ക് പ്രവേശിക്കാനുള്ള മാര്‍ഗവും അവസരവും ഒരുക്കുകയാണ്. ദൂലൗ കടല്‍ത്തീരത്ത് അരങ്ങേറുന്ന മല്‍സരത്തിലെ ജേതാക്കള്‍ക്കു കൈ നിറയെ പണമൊന്നും നല്‍കാറില്ല.

ഒന്നാം സമ്മാനം കരസ്ഥമാക്കുന്നവര്‍ക്കു നല്‍കുന്ന തുക കേവലം നൂറ് ഡോളറുകളിലൊക്കെ ഒതുങ്ങും. പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ മല്‍സരങ്ങളിലെന്ന പോലെ ഇവിടെയും വാതുവെപ്പുകാര്‍ പന്തയത്തിലേര്‍പ്പെട്ട് ലാഭം കൊയ്യുകയും, വഴിവാണിഭക്കാര്‍ ചരക്കുകള്‍ കൊണ്ടു നടന്നു വില്‍പന നടത്തി ലാഭമുണ്ടാക്കുകയും ചെയ്യാറുണ്ട്.

കടല്‍ത്തീരത്തുള്ള ഓട്ട മല്‍സരം കുതിരകള്‍ക്കും നല്ലതാണെന്നാണു പറയപ്പെടുന്നത്. കടല്‍ത്തീരത്തു പൂഴി മണലിലാണു മല്‍സരം നടക്കുന്നത്. കടല്‍ത്തീരത്തെ പ്രതലം പുല്‍മൈതാനത്തേക്കാള്‍ മൃദുവായിരിക്കും. കടല്‍ജലം കുതിരകളെ ശമിപ്പിക്കുമെന്നും മുറിവുകളുണ്ടെങ്കില്‍ അവയെ ഭേദപ്പെടുത്തുമെന്നും പേശികളെ അയവുള്ളതാക്കുമെന്നും ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: