സെല്ലുലാര്‍ സേവനം ലഭ്യമാക്കാന്‍ ബലൂണുകളും

 

മരിയ ചുഴലിക്കാറ്റ് വിതച്ച നാശത്തെ തുടര്‍ന്നു സാധാരണ നിലയിലേക്കു മടങ്ങാന്‍ ശ്രമിക്കുന്ന പ്യൂര്‍ട്ടോ റിക്കോയില്‍ സെല്‍ സേവനം ലഭ്യമാക്കാന്‍ ഗൂഗിള്‍ ബലൂണുകളെ ഉപയോഗപ്പെടുത്തുന്നു. പ്യൂര്‍ട്ടോ റിക്കോയില്‍ അടിയന്തരമായി സെല്ലുലാര്‍ സേവനം ലഭ്യമാക്കാന്‍ ബലൂണ്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ആല്‍ഫബെറ്റ് ഇന്‍ക് സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ചതായി വെള്ളിയാഴ്ച യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അറിയിക്കുകയുണ്ടായി.

മരിയ ചുഴലിക്കാറ്റ് നാശം വിതച്ചതിനെ തുടര്‍ന്നു പ്യൂര്‍ട്ടോ റിക്കോയിലെ 83 ശതമാനം സെല്ലുലാര്‍ സേവനവും അവതാളത്തിലായിരിക്കുകയാണ്. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ സേവനം ലഭ്യമാക്കാന്‍ താല്‍ക്കാലിക സംവിധാനങ്ങളെ ആശ്രയിച്ചിരിക്കുകയാണ്. സൗരോര്‍ജ്ജം ഉപയോഗിച്ച് ഹൈ ആല്‍റ്റിറ്റിയൂട്ട് ബലൂണുകളുടെ സഹായത്തോടെ, വിദൂര സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന പ്രൊജക്റ്റ് ലൂണ്‍, 2013-ല്‍ ഗൂഗിളിന്റെ ആല്‍ഫബെറ്റ് പ്രഖ്യാപിച്ചിരുന്നു.

രണ്ടാഴ്ച മുന്‍പു മരിയ ചുഴലിക്കാറ്റ് നാശം വിതച്ച പ്യൂര്‍ട്ടോ റിക്കോയിലേക്ക് ഊര്‍ജ്ജ വിതരണം പുനസ്ഥാപിക്കാന്‍ ബാറ്ററി ഇന്‍സ്റ്റലേഴ്സ് അയക്കുമെന്നു ടെസ്ല ഇന്‍ക് ചീഫ് എക്സിക്യൂട്ടീവ് എലോണ്‍ മസ്‌കും അറിയിച്ചിരുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: