അഭ്യൂഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊടുവില്‍ വരേദ്കര്‍ സര്‍ക്കാരിന്റെ കന്നി ബഡ്ജറ്റ് കൗണ്ട് ഡൌണ്‍ തുടങ്ങി

ഡബ്ലിന്‍: ധനകാര്യ മന്ത്രി ആയതിനു ശേഷമുള്ള പാസ്‌കല്‍ ഡോണോഹിയുടെ ആദ്യ ബഡ്ജറ്റ് നാളെ അവതരിപ്പിക്കും. വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബഡ്ജറ്റില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കും. വരേദ്കര്‍ സര്‍ക്കാര്‍ സാമ്പത്തിക സാമൂഹ്യ മേഖലയില്‍ സൃഷ്ടിക്കുന്ന അത്ഭുതം എന്തായിരിക്കുമെന്ന് നാളെ അറിയാം.

സാധാരണക്കാരന് ആശ്വാസം നല്‍കിക്കൊണ്ട് യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രതീക്ഷിക്കാവുന്നതാണ്. ഇന്‍കം ടാക്‌സ് പരിധി കൂട്ടിക്കൊണ്ടുള്ള തീരുമാനവും ഉണ്ടായേക്കും. കോര്‍പറേറ്റ് നികുതികള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ബഡ്ജറ്റില്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.

രാജ്യത്തെ സീനിയര്‍ സിറ്റിസന്‍സിന് പ്രയോജനം നല്‍കുന്ന പദ്ധതികള്‍ ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈല്‍ഡ് കെയര്‍ രംഗവും ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായേക്കും. ആരോഗ്യ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് സാധ്യത കല്പിക്കുന്നുണ്ട്.

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ ബഡ്ജറ്റില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉണ്ടായേക്കും. ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ വരവിനേക്കാള്‍ അധികം ചെലവ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ട്. വികസന പദ്ധതികള്‍ക്ക് ഫണ്ട് ലഭിച്ചില്ലെങ്കില്‍ പണം കടമെടുക്കേണ്ട സാഹചര്യം വന്നു ചേരുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: