ലോക ഗിന്നസ് റെക്കോര്‍ഡില്‍ മോച്ചിനാവിന്റെ

 

നീളക്കൂടുതല്‍ കൊണ്ട് ലോക ഗിസസ് റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് മോച്ചി മോ റിക്കെര്‍ട്ട് എന്ന നായ. സെന്റ് ബെര്‍ണാഡ് വര്‍ഗത്തില്‍പെട്ട ഈ നായയുടെ നാവിന്റെ നീളം എത്രയെന്നറിയണ്ടേ ? 7.31 ഇഞ്ച്. അതായാത് 18.58 സെന്റീമീറ്റര്‍. മുന്‍പ് ഉണ്ടായിരുന്ന 11.43 സെന്റീമീറ്റര്‍ എന്ന റെക്കോര്‍ഡ് തകര്‍ത്താണ് ദക്ഷിണ ഡക്കോട്ടയിലെ സിയക്സ് ഫാള്‍സില്‍ നിന്നുള്ള മോച്ചി മോ ലോക ഗിന്നസില്‍ കയറ്റിപ്പറ്റിയത്.

എട്ടുവയസുകാരിയായ മോച്ചി മോയുടെ നാവിന്റെ നീളം കാണുമ്പോള്‍ അപരിചതരുള്‍പ്പെടെയുള്ളവര്‍ അതിശയിച്ചു നില്‍ക്കുന്നതോടൊപ്പം ചിരിക്കുന്നതും പതിവാണെന്ന് നായയുടെ ഉടമസ്ഥ കാര്‍ല റിക്കെര്‍ട്ട് പറയുന്നു. നാവിനു നീളമുണ്ടെന്നേയുള്ളു, മോച്ചി മോ വളരെ ശാന്ത സ്വാഭാവക്കാരിയാണെന്നാണ് ഉടമസ്ഥയുടെ അഭിപ്രായം. രണ്ടു വര്‍ഷം മുമ്പ് ഒരു സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഈ നായയെ റിക്കെര്‍ട്ട് കുടുംബത്തിലേക്ക് ദത്തെടുക്കുന്നത്. രണ്ടു വയസുള്ളപ്പോള്‍ ഈ കുടുംബത്തിലെത്തിയ മോച്ചിക്ക് അവര്‍ കുടുംബപ്പേരും ചേര്‍ത്താണ് പേര് നല്‍കിയിരിക്കുന്നത്- മോച്ചി മോ റിക്കെര്‍ട്ട്. കുടുംബത്തിനൊപ്പം ഏറെ ഇണങ്ങിയ മോച്ചി വീട്ടുകാര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യാനും അണിഞ്ഞൊരുങ്ങി നടക്കാനും കൂടുതല്‍ താല്‍പര്യം കാട്ടാറുണ്ട്.

ആറു വര്‍ഷം മുമ്പ് മോച്ചിയെ സ്വന്തമാക്കാനായി കാര്‍ല ഏകദേശം 11 മണിക്കൂറോളം ഡ്രൈവ് ചെയ്താണ് സംരക്ഷണ കേന്ദ്രത്തിലെത്തിയത്. ആദ്യം കണ്ടപ്പോള്‍തന്നെ ഇഷ്ടപ്പെട്ട മോച്ചിയെ കാര്‍ല ഉടനടി സ്വന്തമാക്കുകയായിരുന്നു. നാവിന്റെ നീളക്കൂടുതലില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും ഈ നീളം മോച്ചിക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കുന്നത്. ശ്വാസമെടുക്കാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനു പുറമേ അഴുക്ക് പറ്റിപ്പിടിക്കുന്നതും തറയില്‍ നിന്നും ആഹാര സാധനങ്ങള്‍ എടുക്കുന്നതിനും വളരെ പ്രയാസം അനുഭവിക്കുന്നതായി ഉടമസ്ഥ വെളിപ്പെടുത്തുന്നു. മറ്റു നായ്ക്കളേപ്പൊലെ നാക്ക് വായയ്ക്കുള്ളില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതും മോച്ചിക്ക് പ്രയാസകരം തന്നെ.

ഡികെ

 

Share this news

Leave a Reply

%d bloggers like this: