ഓണ്‍ലൈനിലൂടെ ലഭിക്കുന്ന അബോര്‍ഷന്‍ മരുന്നുകള്‍ക്ക് പ്രീയമേറുന്നു: മുന്നറിയിപ്പുമായി ഡബ്ല്യൂ.എച്ച്.ഒ

ഡബ്ലിന്‍: ഗര്‍ഭഛിദ്ര ഔഷധങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്. 6 വര്‍ഷത്തിനിടയില്‍ മൂന്ന് ഇരട്ടിയിലധികം ഗര്‍ഭിണികള്‍ ഈ സേവനം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2010 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 40 ശതമാനം ഗര്‍ഭിണികള്‍ ഗര്‍ഭഛിദ്രത്തിന് ടെലി മെഡിസിന്‍ ഉപയോഗിക്കുന്നവരാണ്. ഇവരില്‍ 20 ശതമാനത്തിന് അനന്തരഫലങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിരുന്നു.

ലോക ആരോഗ്യ സംഘടനാ അയര്‍ലണ്ടില്‍ നടത്തിയ ആരോഗ്യ സര്‍വേയിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. രാജ്യത്ത് ഗര്‍ഭഛിദ്രം നിയമ വിരുദ്ധമായതിനാല്‍ ഗര്‍ഭത്തിന്റെ പ്രാരംഭഘട്ടത്തില്‍ ടെലിമെഡിസിന്‍ സേവനത്തിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. ഓണ്‍ലൈന്‍ വഴി ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ കൗണ്‍സിലിംഗിന് പോലും വിധേയമാകാതെയാണ് മരുന്ന് ഓര്‍ഡര്‍ ചെയ്യുന്നത്. ഇത് അത്യധികം അപകടകരമായ ഒരു പ്രവണതയാണ്.

മരുന്ന് കഴിച്ചുകൊണ്ടുള്ള ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന ഡോക്ടര്‍മാരും അയര്‍ലണ്ടില്‍ ഉണ്ടെന്നാണ് സൂചന. ഓണ്‍ലൈന്‍ സേവനം ചില അവസരങ്ങളില്‍ അപകടകരമാണെന്ന് ഓര്‍മിപ്പിക്കുകയാണ് ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അഭിഗല്‍ ഐക്കണ്‍. ഗര്‍ഭഛിദ്രം നടത്താന്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയും, ചെലവും ഒഴിവാക്കാന്‍ സ്ത്രീകള്‍ ടെലി സര്‍വീസ് സേവനത്തില്‍ സജീവമാവുകയാണ്.

അബോര്‍ഷന് ഉപയോഗിക്കാന്‍ പാടില്ലാത്ത മരുന്നുകളെക്കുറിച്ച് ആരോഗ്യ വകുപ്പ് മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തണമെന്ന് ലോക ആരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. അനന്തരഫലമുളവാക്കുന്ന ഗുളികകള്‍ ആരോഗ്യപരമല്ലെന്ന് ബോധവത്കരണ പരിപാടിയും ഊര്‍ജ്ജിതമാക്കേണ്ടിയിരിക്കുന്നു. ഗര്‍ഭഛിദ്ര ഔഷധങ്ങള്‍ ഭാവിയില്‍ ഗര്‍ഭധാരണത്തിന് തടസ്സമാകുമെന്ന് ആരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: