സ്ട്രോം ഒഫീലിയ അയര്‍ലന്‍ഡിന് നേരെ വരുന്നു

ഡബ്ലിന്‍: അത്ലാന്റിക്കില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സ്റ്റോം ഒഫീലിയ അയര്‍ലന്‍ഡിന് നേരെ കുതിക്കുന്നു. ഒഫീലിയ 48 മണിക്കൂറിനകം ഹരിക്കെയിനായി രൂപാന്തരപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. യു.എസ് ഹരിക്കെയിന്‍ സെന്ററും ഇതേ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതോടെ അത്ലാന്റിക്കില്‍ 2017-ല്‍ രൂപപ്പെടുന്ന പത്താമത്തെ ഹരിക്കെയിനായിരിക്കും ഒഫീലിയ.

താപനില 20 ഡിഗ്രി വരെ ഉയര്‍ന്ന അയര്‍ലണ്ടില്‍ തിങ്കളാഴ്ച മുതല്‍ മഴ അനുഭവപ്പെടുന്നുണ്ട്. അസോഴ്സിന് തെക്ക് പടിഞ്ഞാറ് 760 കിലോമീറ്റര്‍ ദൂരത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന കാറ്റ് ഏറ്റവും കൂടുതല്‍ ശക്തി ആര്‍ജ്ജിക്കുന്നത് മധ്യ അറ്റ്‌ലാന്റിക്കില്‍ ആയിരിക്കും. അയര്‍ലണ്ടില്‍ എത്തുമ്പോഴേക്കും കാറ്റിന്റെ ശക്തി കുറയും എന്നാണ് കാലാവസ്ഥാ നിരീക്ഷണം.

ഇന്ന് തെളിഞ്ഞ ആകാശമുള്ള അയര്‍ലണ്ടില്‍ ഉച്ചതിരിഞ്ഞ് ആകാശം മേഘാവൃതമാകും. ഹരിക്കെയിന്‍ അയര്‍ലണ്ടിലും ബ്രിട്ടനിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴക്ക് വഴിയൊരുക്കുമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: