ഇറാഖില്‍ ഐഎസ് ഭീകരര്‍ കീഴടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

ഇറാഖില്‍ നൂറു കണക്കിന് ഐഎസ് ഭീകരര്‍ കുര്‍ദിഷ് സൈന്യത്തിനു മുന്‍പില്‍ കീഴടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഇറാഖിലെ അവസാന താവളത്തില്‍ നിന്നും സൈന്യം തുരത്തിയതോടെ പിടിച്ചു നില്‍ക്കാന്‍ വഴിയില്ലാതെയാണിവര്‍ കീഴടങ്ങുന്നതെന്നും സൂചനയുണ്ട്. കഴിഞ്ഞാഴ്ചയാണ് ഇവരെ ഹവിജയില്‍ നിന്ന് സൈന്യം തുരത്തിയത്. കുറേപ്പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരാണ് കീഴടങ്ങിയത്.

മുന്‍പൊക്കെ ഐഎസ് ഭീകരര്‍ കീഴടങ്ങാതെ സൈന്യവുമായി ഏറ്റുമുട്ടി നില്‍ക്കുമായിരുന്നു. പക്ഷെ ശക്തി ക്ഷയിച്ചതോടെ കീഴടങ്ങിയാണെങ്കിലും ജീവന്‍ രക്ഷിക്കുകയെന്നതിലേക്ക് ഇവര്‍ ഒതുങ്ങി. ഇവരുടെ ധൈര്യവും ചോരുകയാണെന്നാണ് സൂചന. സൈന്യവും സുന്നികളും കൂട്ടക്കൊല ചെയ്യുമെന്ന സയവും ഇവര്‍ക്കുണ്ട്.

കീഴടങ്ങുന്നതിന്റെ ഒരു കാരണം ഇതാണ്. ഒരാഴ്ചക്കുള്ളില്‍ ആയആയിരം ഭീകരരെങ്കിലും കീഴടങ്ങിയിട്ടുണ്ട്. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് ദിവസങ്ങള്‍ക്കുമുന്‍പുള്ള സന്ദേശം സൂചിപ്പിക്കുന്നത്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: