അയര്‍ലണ്ടില്‍ ബ്രെയാന്‍ ആഞ്ഞടിക്കും; കനത്ത മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കാം; ഓറഞ്ച് വാണിങ് നല്‍കി മെറ്റ് ഐറാന്‍

 

കഴിഞ്ഞ ആഴ്ച ഒഫെലിയ എന്ന കൊടുങ്കാറ്റുയര്‍ത്തിയ ഭീഷണിയില്‍ നിന്നും രാജ്യം വിട്ട് മാറുന്നതിന് മുമ്പെയിതാ അതിലും അപകടകാരിയായ മറ്റൊരു കൊടുങ്കാറ്റ് രാജ്യത്തെ കശക്കിയെറിയാനെത്തുന്നുവെന്ന് പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുകയാണ്. അയര്‍ലണ്ടില്‍ നാശം വിതയ്ക്കാന്‍ എത്തുന്ന ബ്രെയാന്‍ കൊടുങ്കാറ്റിനെതിരെ ജാഗ്രത പാലിക്കാന്‍ മെറ്റ് ഐറാന്‍ മുന്നറിയിപ്പ് നല്‍കി. പേമാരിക്കും മീറ്ററുകളോളമുയരുന്ന തിരകള്‍ക്കും വഴിയൊരുക്കുന്ന ഈ ഭ്രാന്തര്‍ കാറ്റ് വീശിയടിക്കുന്നത് മണിക്കൂറില്‍ 130 മൈല്‍ വേഗതയിലാണ്. ഗാല്‍വേ, മായോ, വെക്സ്ഫോര്‍ഡ്, ക്ലെയര്‍, കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നീ നഗരങ്ങളില്‍ മെറ്റ് ഐറാന്‍ ഓറഞ്ച് വാണിങ് നല്‍കിക്കഴിഞ്ഞു.

അറ്റ്ലാന്റിക്കില്‍ നിന്നുമുളള ന്യൂനമര്‍ദപ്രവാഹമാണീ കാറ്റിനും കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ദിവസങ്ങള്‍ക്ക് മുമ്പെത്തിയ ഒഫെലിയ അയര്‍ലണ്ടില്‍ കനത്ത നാശനഷ്ടം വിതച്ചിരുന്നു. ബ്രിയാന്‍ എന്ന കൊടുങ്കാറ്റിനൊപ്പം വിവിധയിടങ്ങളില്‍ രണ്ട് ഇഞ്ചിലധികം വര്‍ഷപാതമുണ്ടാകുമെന്നും തിരകള്‍ മീററര്‍ കണക്കിന് ഉയരത്തില്‍ പൊങ്ങുമെന്നും ആപത് സൂചനയുണ്ട്. ഒഫേലിയ പോലെ തെക്കു പടിഞ്ഞാറന്‍ മേഖലയിലാണ് ബ്രിയാന്‍ കൊടുങ്കാറ്റും ആഞ്ഞടിക്കുക. ബ്രിയാനു മുന്നോടിയായി പലയിടത്തും കനത്ത മഴയും മിന്നല്‍ പ്രളയവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ബ്രിയാന്‍ വിതയ്ക്കുന്ന അപകടങ്ങള്‍ കാരണം രാജ്യമാകമാനമായി നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പും അധികൃതര്‍ ഈ അവസരത്തില്‍ ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ ഏവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രാജ്യത്തെ ഉന്നം വച്ച് അറ്റ്‌ലാന്റിക്കില്‍ നിന്ന് വേഗതയിലെത്തുന്ന ബ്രിയാന്‍ ഈ സീസണില്‍ ശക്തമായ രണ്ടാമത്തെ കാറ്റാണെന്നാണ് മുന്നറിയിപ്പ്. തല്‍ഫലമായി ഇന്ന് രാത്രിയിലും നാളെ രാവിലെയും കടുത്ത കെടുതികളുണ്ടാകുമെന്നാണ് ജാഗ്രതാ നിര്‍ദേശം. മണ്‍സ്റ്റര്‍, ഡബ്ലിന്‍, കാര്‍ലോ, കില്‍ഡേര്‍, കില്‍കെനി,ലൗത് ,വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, മീത്ത് കൗണ്ടികളില്‍ 30 മില്ലിമീറ്റര്‍ മുതല്‍ 50 മില്ലിമീറ്റര്‍വരെ മഴയ്ക്കും സാധ്യതയുണ്ട്.

കാറ്റിനെ തുടര്‍ന്ന് അപകടകരമായ തോതില്‍ മീറ്റര്‍ കണക്കിന് ഉയരുന്ന തിരകള്‍ വൃക്ഷങ്ങളെയും ടെലിഫോണ്‍ പോസ്റ്റുകളെയു കട പുഴക്കുമെന്നും ഇക്കാരണത്താല്‍ ചിലയിടങ്ങളില്‍ യാത്രാബുദ്ധിമുട്ടുകളുണ്ടാകുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നു. ബ്രിയാന്‍ കാരണം റെയില്‍ ഗതാഗതത്തിനും വിഘാതങ്ങളുണ്ടാകുന്നതായിരിക്കും. അയര്‍ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ പ്രവാചകര്‍ ജാഗ്രതാ നിര്‍ദേശമേകുന്നു. ഒഫേലിയയില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട അഞ്ചു ലക്ഷം കുടുംബങ്ങളില്‍ 50000 പേര്‍ക്ക് ഇനിയും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടില്ല.

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: