ലിയോ വരേദ്കര്‍ പാരീസില്‍: ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമിടും

ഡബ്ലിന്‍: ഫ്രാന്‍സ്-അയര്‍ലന്‍ഡ് ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മെക്രോണ്‍ ഐറിഷ് പ്രധാനമന്ത്രിക്ക് എല്‍സി പാലസില്‍ വരവേല്‍പ്പ് നല്‍കും. ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്ക് ആയിരിക്കും ഇരു രാജ്യങ്ങളും പ്രഥമ പരിഗണന നല്‍കുന്നത്. ബ്രിട്ടനുമായി ബന്ധപ്പെടുത്തുന്ന മറ്റേതെങ്കിലും സംഘടനകള്‍ രൂപവല്‍ക്കരിക്കാന്‍ ഇരുനേതാക്കളും നേരത്തെ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ഇ.യുവിന്റെ വാണിജ്യ സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള ചര്‍ച്ചകളും ഇതോടൊപ്പം നടക്കും. ബ്രിട്ടനും അയര്‍ലണ്ടിനും ഇടക്ക് ഒരു മില്യണ്‍ യൂറോ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സെല്‍റ്റിക് ഇന്റര്‍ കണക്ടര്‍ വിഷയത്തെക്കുറിച്ചും വരേദ്കര്‍ മക്രോണിയുമായി ചര്‍ച്ചചെയ്യും. അയര്‍ലണ്ടിനും ബ്രിട്ടനുമിടയില്‍ കടലിനടിയിലൂടെയുള്ള ഊര്‍ജ്ജ കേബിളുകളിലൂടെ ഊര്‍ജ്ജം നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനമാണ് സെല്‍റ്റിക് ഇന്റര്‍ കണക്റ്റര്‍.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: