അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കുന്നു

ന്യൂഡല്‍ഹി : ചൈനീസ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന എല്ലാ സൈനികര്‍ക്കും ചൈനീസ് ഭാഷയിലുള്ള അടിസ്ഥാന ജ്ഞാനം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളും ചൈനീസ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള ആശയ വിനിമയം കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഐടിബിപിയുടെ മസൂറി അക്കാദമിയില്‍ ഇതിനായി പ്രത്യേക സെല്‍ രൂപികരിച്ചെന്നും 150 ഓളം സൈനികര്‍ ചൈനീസ് ഭാഷയായ മണ്ടാരിന്‍ പഠിച്ച് കഴിഞ്ഞതായും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

നിലവില്‍ 90,000 ഐടിബിപി ഉദ്യോഗസ്ഥരെയാണ് 3500 കിലോമീറ്ററുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ മണ്ടാരിന്‍ ഭാഷയില്‍ അറിവുള്ളൂ. അതുകൊണ്ട് തന്നെ ആ ഭാഷയിലെ പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പാരാമിലിട്ടറി സൈനികരുടെ പ്രത്യേക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: