ന്യൂസിലാന്‍ഡില്‍ ഐറിഷ് എംബസിക്ക് പ്രസിഡന്റിന്റെ പച്ചക്കൊടി

ഡബ്ലിന്‍: ന്യൂസിലാന്‍ഡില്‍ ഐറിഷ് എംബസ്സി ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ്. തന്റെ 5 ദിന വിദേശ പര്യടനത്തിന്റെ ഭാഗമായി ന്യൂസിലാന്‍ഡില്‍ എത്തിയതായിരുന്നു ഐറിഷ് പ്രസിഡന്റ്. ന്യൂസിലാന്‍ഡില്‍ ഉള്ള ഐറിഷ് കമ്യുണിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റിന് പ്രത്യേക വിരുന്നൊരുക്കി.

ന്യൂസിലാന്‍ഡ് ഗവര്‍ണര്‍ ജനറല്‍ പാസ്റ്റി റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രസിഡന്റ് എംബസ്സി ആരംഭിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഐറിഷ് കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ വാണിജ്യ കരാറുകളിലും ഒപ്പു വെച്ചു. അയര്‍ലണ്ടിലും ന്യൂസിലന്‍ഡിന്റെ എംബസ്സി ആരംഭിക്കും.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: